Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സസ്‌പെൻഷൻ നൽകിയിട്ടും പുറത്ത് പോകാൻ കൂട്ടാക്കാതെ എംപിമാർ; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം; കാർഷിക ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ടു എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെൻഡ് ചെയ്ത എംപിമാർ സഭ വിട്ടുപോകാൻ കൂട്ടാക്കിയിരുന്നില്ല.

നടപടി നേരിട്ട അംഗങ്ങൾക്ക് വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രണ്ടു തവണയോളം സഭ നിർത്തിവെച്ചു. സഭയിലെ പാർട്ടി നേതാക്കന്മാർക്ക് സംസാരിക്കാമെന്നും, നടപടി നേരിട്ടവർ സഭയ്ക്ക് വെളിയിൽ പോകണമെന്നും ചെയറിലുണ്ടായിരുന്ന ഭുബനേശ്വർ കാലിത ആവശ്യപ്പെട്ടു.

എന്നാൽ സഭ വിട്ടിറങ്ങാൻ കൂട്ടാക്കാതെ എംപിമാർ സഭയിൽ തുടർന്നതോടെ ബഹളം രൂക്ഷമായി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി ചെയർ പ്രഖ്യാപിക്കുകായിരുന്നു. നാളെ രാവിലെ 9 മണിക്ക് രാജ്യസഭ വീണ്ടും സമ്മേളിക്കും.

കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂൾബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് തുടങ്ങി എട്ടു എംപിമാരെയാണ് രാജ്യസഭ ചെയർമാൻ സസ്പെൻഡ് ചെയ്തത്.

തൃണമൂൽ കോൺഗ്രസ് നേതാവും മുതിർന്ന എംപിയുമായ ഡെറക് ഒബ്രിയാൻ , സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോൺഗ്രസ്) റുപൻ ബോറ( കോൺഗ്രസ്) , സയീദ് നാസർ ഹുസൈൻ ( കോൺഗ്രസ്), ഡോല സെൻ ( തൃണമൂൽ കോൺഗ്രസ്) എന്നിവരാണ് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാർ. ഒരാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP