Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിൻ ഷിപ്പിയാർഡോ ശബരിമലയോ ആക്രമണ ലക്ഷ്യമല്ല; കേരളം ഒളിത്താവളത്തിനും ഫണ്ട് കണ്ടെത്താനുമുള്ള സുരക്ഷിത സംസ്ഥാനം മാത്രം; കൊച്ചിയിലെ അറസ്റ്റിനു പുറമേ അൽഖ്വയ്ദക്കാർ കടന്നതുകൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും; കേരളത്തിൽ പ്രശ്‌നം വന്നാൽ തീവ്രവാദികൾ കടൽ കടക്കുന്നത് ശ്രീലങ്കയിലേക്ക്; പ്രവർത്തനം ഏകോപിപ്പിച്ച മലയാളിയെ തിരഞ്ഞ് എൻഐഎ; മുൻ സിമി നേതാവ് സി.എ.എം. ബഷീറിനെ കുറിച്ചും അന്വേഷണം; തീവ്രവാദികൾക്ക് ഫണ്ട് നൽകിയ സ്ഥാപനങ്ങളും സംഘടനകളും കുരുക്കിലാകും

കൊച്ചിൻ ഷിപ്പിയാർഡോ ശബരിമലയോ ആക്രമണ ലക്ഷ്യമല്ല; കേരളം ഒളിത്താവളത്തിനും ഫണ്ട് കണ്ടെത്താനുമുള്ള സുരക്ഷിത സംസ്ഥാനം മാത്രം; കൊച്ചിയിലെ അറസ്റ്റിനു പുറമേ അൽഖ്വയ്ദക്കാർ കടന്നതുകൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും; കേരളത്തിൽ പ്രശ്‌നം വന്നാൽ തീവ്രവാദികൾ കടൽ കടക്കുന്നത് ശ്രീലങ്കയിലേക്ക്; പ്രവർത്തനം ഏകോപിപ്പിച്ച മലയാളിയെ തിരഞ്ഞ് എൻഐഎ; മുൻ സിമി നേതാവ് സി.എ.എം. ബഷീറിനെ കുറിച്ചും അന്വേഷണം; തീവ്രവാദികൾക്ക് ഫണ്ട് നൽകിയ സ്ഥാപനങ്ങളും സംഘടനകളും കുരുക്കിലാകും

എം മനോജ് കുമാർ

തിരുവനന്തപുരം: അൽഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങൾക്ക് കേരളം ആക്രമണലക്ഷ്യമല്ലെന്ന് സൂചന. ശബരിമലയോ, കൊച്ചിൻ ഷിപ്പ്യാർഡോ വേറെ ഏതെങ്കിലും ആക്രമണലക്ഷ്യങ്ങളോ കേരളത്തിൽ തീവ്രവാദ സംഘടനകൾക്ക് ഇല്ലെന്നാണ് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. കേരളം എപ്പോഴും ഒരു സുരക്ഷിതതാവളമായി ഉപയോഗിക്കാനാണ് ഇവർ താത്പര്യപ്പെടുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ പ്രവർത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല. ഇതുകൊണ്ട് തന്നെ രഹസ്യമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ഇടമായാണ് ഇവർ കേരളം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പിടിയിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ നിഗമനത്തിൽ എത്തിയത്.

കൊച്ചിയിൽ നിന്ന് ഈ മൂവർ സംഘത്തിന്റെ അറസ്റ്റ് വന്നതോടെ ഇവരുമായി ബന്ധമുള്ള അൽഖ്വയ്ദ തീവ്രവാദികൾ കൊല്ലത്തെക്കും തിരുവനന്തപുരത്തെക്കുമാണ് നീങ്ങിയത്. ഇതിൽ ഉൾപ്പെട്ട ഒരു മലയാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇവരെ തിരഞ്ഞു പിടിക്കാൻ എൻഐഎയ്ക്ക് പുറമേ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും അടുത്ത് സ്ഥലം വിട്ടവരുടെ വിവരങ്ങളും അതോടൊപ്പം കേരളത്തിൽ നിന്ന് അപ്രത്യക്ഷമായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം തന്നെ അന്വേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് അപ്രത്യക്ഷനായ ആലുവക്കാരനായ സിമി നേതാവ് സി.എ.എം.ബഷീറിനു നിലവിലെ തീവ്രവാദസംഘങ്ങളുമായുള്ള ബന്ധവും ഇപ്പോൾ അന്വേഷണ വിഷയമാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിൽ ഏറ്റവും കൂടുതൽ റോൾ ഉണ്ടായിരുന്നത് ബഷീറിനു ആയിരുന്നു. എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ പി.ജി.ഡിപ്ലോമയുള്ള ബഷീർ എവിടെയുണ്ടെന്ന വിവരം അന്വേഷണ ഏജൻസികളുടെ കയ്യിലുമില്ല എന്നാണ് അറിവ്. ലഷ്‌ക്കർ ഇ ത്വയിബയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് ബഷീർ എന്ന വിവരമാണ് അന്വേഷണ ഏജൻസികളുടെ കയ്യിലുള്ളത്.

കൊച്ചി-ശ്രീലങ്ക ബന്ധമാണ് തീവ്രവാദികൾക്ക് ഏറ്റവും കൂടുതൽ ഉള്ളത്. അൽഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങൾക്ക് കേരളത്തിൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ പെട്ടെന്ന് ഇവർ കടൽ കടക്കുന്നത് ശ്രീലങ്കയിലേക്ക് ആണ്. കേരളത്തിൽ നിന്നും എത്താൻ ഏറ്റവും കൂടുതൽ എളുപ്പമുള്ള രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ കൊച്ചി-തിരുവനന്തപുരം ജില്ലകളിൽ നിന്ന് ശ്രീലങ്കയിലേക്ക് പോയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അൽഖ്വയ്ദ തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി എന്ന് അറസ്റ്റിലായവർ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങളും സംഘടനകളും ഇപ്പോൾ എൻഐഎ നിരീക്ഷണത്തിലാണ്. നാല് സംഘടനകളും രണ്ടു സ്ഥാപനങ്ങളുമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയത്. ഇവരുടെ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ സംഘംപരിശോധിക്കുന്നത്. ഏതാണ് സ്ഥാപനങ്ങളും സംഘടനകളും എന്ന് എൻഐഐ വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങൾക്ക് അനുമാനത്തിന് ഇട നൽകിയിട്ടുമില്ല. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഈ സംഘടനകളുടെ പേരുകൾ എൻഐഎ തന്നെ പുറത്തുവിടും എന്നാണ് ലഭിക്കുന്ന സൂചന.

കേരളത്തിൽ ഒരു ആക്രമണലക്ഷ്യങ്ങളും ഉണ്ടായിരിക്കരുത് എന്ന് അറസ്റ്റിലായവർക്ക് നിർദ്ദേശം നല്കപ്പെട്ടിരുന്നു. കേരളത്തിൽ ഏതെങ്കിലും രീതിയിൽ ആക്രമണം വന്നാൽ അന്വേഷണം നടക്കുകയും കേരളം ഒരു സുരക്ഷിതതാവളം അല്ലാതായി മാറുകയും ചെയ്യും. അതിനാലാണ് ഒളിത്താവളമായും ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗമായും തീവ്രവാദ സംഘടനകൾ കേരളത്തെ ഉപയോഗിക്കുന്നത്. അൽഖ്വയ്ദ തീവ്രവാദികളുടെ അറസ്റ്റും ഈ രീതിയിലുള്ള സൂചനകൾ തന്നെയാണ് എൻഐഎയ്ക്ക് നൽകിയത്. അൽഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കലാണ് അറസ്റ്റിലായവരുടെ ദൗത്യമെന്ന് അവർ തന്നെ മൊഴി നൽകിയെങ്കിലും ഇത് എൻഐഎ വിശ്വാസത്തിൽ എടുത്തിട്ടില്ല.

അൽഖായിദയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ മറയായി പ്രവർത്തിച്ചിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായതെന്നാണു നിഗമനം. ഏലൂർ പാതാളത്തു പിടിയിലായ മുർഷിദ് ഹസനാണു എറണാകുളത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെങ്കിലും എൻഐഎ പിടിച്ചെടുത്ത ഇയാളുടെ ലാപ്‌ടോപ് ഉപയോഗിച്ചിരുന്നത് മറ്റാരോ ആണ്. ഇയാളുടെ ലാപ്‌ടോപ്പും സ്മാർട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷൻ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്. ഇത് ആരെന്നു കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. അതേസമയം കൂടുതൽ അറസ്റ്റുകൾ നടക്കും എന്ന സൂചനയും എൻഐഎ ഉദ്യോഗസ്ഥർ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP