Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാവിലെ ചെക്ക് ഷർട്ടുമിട്ട് കെഎസ്ആർടിസി ബസിന്റെ വളയം പിടിക്കാൻ പുതിയ ഡ്രൈവറെത്തി! അമ്പരന്ന് ജീവനക്കാരും യാത്രക്കാരും; വളരെ കൂളായി വളയം പിടിച്ച ബിജു പ്രഭാകർ രണ്ടു മണിക്കൂർ ബസ് ഓടിച്ചത് കോവളം - കഴക്കൂട്ടം ബൈപ്പാസിലും ശംഖുമുഖം - വെട്ടുകാട് റൂട്ടിലുമായി; കെഎസ്ആർടിസിയെ കടക്കെണിയിൽ നിന്നും കരകയറ്റാൻ എത്തിയ എംഡിയുടെ ഡ്രൈവിങ് വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

രാവിലെ ചെക്ക് ഷർട്ടുമിട്ട് കെഎസ്ആർടിസി ബസിന്റെ വളയം പിടിക്കാൻ പുതിയ ഡ്രൈവറെത്തി! അമ്പരന്ന് ജീവനക്കാരും യാത്രക്കാരും; വളരെ കൂളായി വളയം പിടിച്ച ബിജു പ്രഭാകർ രണ്ടു മണിക്കൂർ ബസ് ഓടിച്ചത് കോവളം - കഴക്കൂട്ടം ബൈപ്പാസിലും ശംഖുമുഖം - വെട്ടുകാട് റൂട്ടിലുമായി; കെഎസ്ആർടിസിയെ കടക്കെണിയിൽ നിന്നും കരകയറ്റാൻ എത്തിയ എംഡിയുടെ ഡ്രൈവിങ് വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആർടിസിയുടെ രക്ഷനായാണ് എംഡി ബിജു പ്രഭാകർ എത്തിയിരിക്കുന്നത്. കോർപ്പറേഷനെ മുന്നോട്ടു നയിക്കേണ്ട വളയം പിടിച്ച അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞത് ആനവണ്ടിയുടെ വളയം പിടിച്ചാണ്. കടക്കെണിയിലായ കെഎസ്ആർടിസിയെ കരകയറ്റാനുള്ള പരിശ്രമത്തിനിടെ, മുൻ എംഡി ടോമിൻ തച്ചങ്കരി കണ്ടക്ടറായാണ് വാർത്തകളിൽ നിറഞ്ഞതെങ്കിൽ, പുതിയ എം ഡി ബിജു പ്രഭാകർ ഡ്രൈവിങ് സീറ്റിലാണ് എത്തിയത്. യൂണിഫോമില്ലാതെ എത്തിയ പുതിയ ഡ്രൈവറെക്കണ്ട് കണ്ടക്ടറും യാത്രക്കാരും അമ്പരന്നു.

വർഷങ്ങൾക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ ബിജു പ്രഭാകർ ബസുമായി നിരത്തിലിറങ്ങി. സിറ്റി ഡിപ്പോയിലെ ലെയ്ലൻഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളിൽ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്. കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബിജു പ്രഭാകർ ഐഎഎസ് ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെഎസ്ആർടിസി സോഷ്യൽമീഡിയ പ്രവർത്തകർ എംഡിയുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

നേരത്തേ ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും എറെക്കാലമായി വലിയ വാഹനങ്ങൾ ഓടിച്ചിരുന്നില്ലെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ലൈസൻസ് കാലാവധിയും കഴിഞ്ഞു. കെഎസ്ആർടിസിയിൽ എത്തിയപ്പോഴാണ് വീണ്ടും വാഹനങ്ങളുമായി അടുത്തിടപഴകേണ്ടിവന്നത്. തുടർന്ന് ലൈസൻസ് പുതുക്കിയെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയുടെ ഫേസ്‌ബുക്ക് പേജിലെ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിന്റെ പൂർണരൂപം

വാഹനങ്ങൾ ഓടിക്കുക എന്നത് ഒരു കലയാണ്... ചിലർക്ക് അത് ജോലിയും കൂടിയാണ്...

കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർ കെ.എസ്.ആർ.ടി സി യാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുടെ പൈതൃകം നോക്കിയാൽ ആദ്യത്തെ സാരഥി ആയ ഇ. ജി. സാൾട്ടർ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സർക്കാർ പൊതു ഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിൻഗാമികളായി നാളിതു വരെ വന്നവരിൽ നന്നായി കോർപ്പറേഷനെ നയിച്ചവർ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാൻ അറിയാവുന്നവർ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം...

ഞങ്ങൾ ഈ വീഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവിവാഹനം ഓടിക്കാൻ ബാഡ്ജും ലൈസൻസും ഉണ്ട്, കൂടെ അധിക യോഗ്യതയായി കഅട ഉം...

ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുന്നു...

ടീം കെഎസ്ആർടിസി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP