Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്ര ഏജൻസികളുടെ ശ്രമം പുകമറ സൃഷ്ടിക്കുക; അന്വേഷണം വഴി തിരിച്ച് വിടാൻ ഇവർ ശ്രമിക്കുകയാണ്; ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്തമാണ്; സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ പിന്തുണച്ച് കാനം രാജേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ ശ്രമം പുകമറ സൃഷ്ടിക്കുവാനാണ്. അന്വേഷണം വഴി തിരിച്ച് വിടാൻ ഇവർ ശ്രമിക്കുകയാണ്. അതല്ല എന്ന് പറയുന്നവൻ കണ്ണ് പൊട്ടനായിരിക്കണം.മന്ത്രി ജലീൽ രാജിവയ്ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ആറ് മാസമായി ഒരു പുരോഗതിയുമുണ്ടായിട്ടില്ല.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ട്. 19 മന്ത്രിമാരെയും ചോദ്യം ചെയ്താൽ മന്ത്രിസഭ രാജിവയ്ക്കണോ? അന്വേഷണത്തിനായി വിദേശത്തേക്ക് പോയ ഫ്ളൈറ്റ് ചാർജ് പോയത് മാത്രമാണ് മിച്ചമെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ ഈ അന്വേഷണം മെയ്‌ മാസത്തിൽ ഇലക്ഷൻ വരെ തുടരും.

തലസ്ഥാനത്തെ ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന പരിപാടിയിൽ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യത്തിന്റെ പ്രശ്‌നമാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. ആ സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചിട്ടുമുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP