Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ കുട്ടികളുടെ തലവരി എണ്ണി അദ്ധ്യാപക തസ്തിക നിലനിർത്താൻ കൃത്രിമം; പ്രൈവറ്റ് സ്റ്റഡി വിദ്യാർത്ഥികളെ പട്ടികയിൽ ഉൾപ്പെടുത്തി; അൺ എയ്ഡഡ്, സിബിഎസ്ഇ കുട്ടികളേയും അഡ്‌മിഷൻ പട്ടികയിൽ ചേർത്തു; കൃത്രിമം കയ്യോടെ പിടിച്ചത് സംസ്ഥാനത്തെ 90 സ്‌കൂളുകളിൽ; 155 അദ്ധ്യാപക തസ്തിക റദ്ദാക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമക്കേടു നടത്തി അദ്ധ്യാപക തസ്തികകൾക്ക് അനുമതി നേടുന്നുവെന്നു വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പർ ചെക്ക് സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ അധ്യയന വർഷം പരിശോധിച്ച 178 സ്‌കൂളുകളിൽ 90 ലും കുട്ടികളുടെ എണ്ണത്തിൽ കള്ളക്കണക്കു കണ്ടെത്തി. ഇതിൽ 86 സ്‌കൂളുകളിലെ 155 അദ്ധ്യാപക തസ്തികകൾ റദ്ദാക്കണമെന്നു സെൽ ശുപാർശ നൽകി. ഇതിൽ 7 എണ്ണം സർക്കാർ സ്‌കൂളുകളും 79 എണ്ണം എയ്ഡഡുമാണ്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ പരിശോധന നടത്തിയ 54 സ്‌കൂളുകളിൽ 34 ഇടത്താണു ക്രമക്കേടു കണ്ടെത്തിയത്. ഈ സ്‌കൂളുകളിലെ 69 തസ്തികകൾ റദ്ദാക്കണമെന്നാണു ശുപാർശ. ഇതിൽ 22 സ്‌കൂളും തിരുവനന്തപുരം ജില്ലയിലാണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പരിശോധന നടത്തിയ 124 സ്‌കൂളുകളിൽ 52 ഇടത്താണു ക്രമക്കേട്. ഇവിടങ്ങളിലെ 86 തസ്തികകൾ റദ്ദാക്കണമെന്നാണു ശുപാർശ.

വ്യാജക്കണക്കു കാണിച്ച് 5 ഡിവിഷൻ വരെ സൃഷ്ടിച്ച എയ്ഡഡ് സ്‌കൂളുകളുണ്ട്. ചില സർക്കാർ സ്‌കൂളുകൾ 3 ഡിവിഷൻ വരെ ഇങ്ങനെ സൃഷ്ടിച്ചു. ചില സ്‌കൂളുകളിൽ 200ലേറെ കുട്ടികളുടേതു വ്യാജക്കണക്കാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്ക സ്‌കൂളുകളിലും ഡിവിഷൻ വർധിപ്പിച്ചത് ഒന്നു മുതൽ 5 വരെ കുട്ടികൾ അധികമുണ്ടെന്ന് അവകാശപ്പെട്ടാണ്.

ക്രമക്കേടുകൾ ഇങ്ങനെ:-

*അൺ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വ്യാജ ടിസി ഉപയോഗിച്ചു പ്രവേശനം നടത്തുക. തസ്തിക ലഭിച്ച ശേഷം ടിസി നൽകി കുട്ടികളെ മറ്റു സ്‌കൂളുകളിലേക്കു മാറ്റിയതായി രേഖയുണ്ടാക്കുക.

*അൺ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ യുഐഡി ഉപയോഗിച്ചുള്ള കൃത്രിമങ്ങൾ

* വിദ്യാലയങ്ങളിൽ ഹാജരാകാൻ കഴിയാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പേർ ഉൾപ്പെടുത്തൽ

*പ്രൈവറ്റ് സ്റ്റഡി വിദ്യാർത്ഥികളെ പട്ടികയിൽ ഉൾപ്പെടുത്തൽ

* യുഐഡി പിന്നീടു ഹാജരാക്കുമെന്ന പ്രധാനാധ്യാപകന്റെ സത്യപ്രസ്താവനയോടെ കുട്ടികളുടെ പേരുകൾ ചേർക്കൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP