Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണാകുളത്ത് മലയാറ്റൂരിൽ പാറമടയിൽ സ്‌ഫോടനം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു; അപകടം പാറമടക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച്; പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടാ അപകടത്തിൽ കെട്ടിടം പൂർണമായും തകർന്നു; സ്‌ഫോടക വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചവയെന്ന് നാട്ടുകാർ; പാറമട ഉടമകൾക്കെതിരെ നരഹത്യക്ക് കേസെടുത്തു

എറണാകുളത്ത് മലയാറ്റൂരിൽ പാറമടയിൽ സ്‌ഫോടനം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു; അപകടം പാറമടക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച്; പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടാ അപകടത്തിൽ കെട്ടിടം പൂർണമായും തകർന്നു; സ്‌ഫോടക വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചവയെന്ന് നാട്ടുകാർ; പാറമട ഉടമകൾക്കെതിരെ നരഹത്യക്ക് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പാറമടയിൽ വൻ സ്‌ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തെറിക്കുകയും കെട്ടിടം പൂർണ്ണമായും തകരുകയായിരുന്നു. സേലം സ്വദേശിയായ പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (36) എന്നിവരാണ് മരിച്ചത്. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പാറമടയോട് ചേർന്നുതന്നെ തൊഴിലാളികൾക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിർമ്മിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ഇതിലൊരാൾ സേലം സ്വദേശി പെരിയണ്ണൻ എന്നയാളാണെന്നാണ് പ്രാഥമിക വിവരം.

സ്ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണമായും തകർന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പൊലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്. പന്ത്രണ്ട് ദിവസം മുമ്പാണ് ധനപാലനും, പെരിയണ്ണനും പാറമടയിൽ ജോലിക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അതേസമയം സ്‌ഫോടക വസ്തുക്കൾ അനധികൃതമായാണ് സൂക്ഷിച്ചതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. സംഭവത്തിൽ പാറമട ഉടമക്കെതിരെ നരഹത്യക്കെതിരെ കേസെടുത്തു. റോബിൻസൺ, ബെ്ന്നി എന്നിവർക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP