Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണ പ്രിയരില്ല;ജയിലുകളിലെ ഭക്ഷണം പാഴാകുന്നു: തടവുകാരുടെ ഭക്ഷണം പുതുക്കി നിശ്ചയിക്കാൻ ഉത്തരവ്

ഭക്ഷണ പ്രിയരില്ല;ജയിലുകളിലെ ഭക്ഷണം പാഴാകുന്നു: തടവുകാരുടെ ഭക്ഷണം പുതുക്കി നിശ്ചയിക്കാൻ ഉത്തരവ്

സ്വന്തം ലേഖകൻ

ചീമേനി: ഭക്ഷണ പ്രിയർ ഇല്ലാതായതോടെ ജയിലുകളിലെ ഭക്ഷണം പാഴാകുന്നു. ഇതു തടയാനായി ഭക്ഷണത്തിന്റെ അളവു ക്രമീകരിക്കാൻ സംസ്ഥാന ന്യൂട്രീഷൻ ഓഫിസർ ഉൾപ്പെട്ട ഏഴംഗ കമ്മിറ്റിക്കു ജയിൽവകുപ്പ് രൂപം നൽകി. പല ജയിലുകളിലും ബാക്കിവന്ന അവശിഷ്ടം ഓടയിലും മറ്റും തള്ളിയതു ജയിൽ സന്ദർശനത്തിനിടെ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.

35 വർഷം മുൻപ് നിശ്ചയിച്ച അളവിലാണ് ജയിലുകളിൽ ഓരോ തടവുകാർക്കും ഭക്ഷണം നൽകുന്നത്. 2014ൽ മെനു പരിഷ്‌കരിച്ചെങ്കിലും അളവിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതേ തുടർന്നാണ് അളവ് പുതുക്കി നിശ്ചയിക്കാൻ ഒരുങ്ങുന്നത്. അരിയും ഗോതമ്പുമായി ദിവസം 650 ഗ്രാം ധാന്യമാണ് ഒരു തടവുകാരനു നൽകുന്നത്. ഇതിനു പുറമേ ഇറച്ചി, പച്ചക്കറി എന്നിവയെല്ലാം കൂടി ഒരു കിലോയോളം ഭക്ഷണമാണ് തടവുകാരനു ലഭിക്കുക. ആയിരം പേരുള്ള ജയിലിൽ 250 പേർക്കുള്ള ഭക്ഷണമെങ്കിലും കുപ്പത്തൊട്ടിയിൽ എത്തുന്നുവെന്നാണു കണ്ടെത്തൽ. പാഴാകുന്ന ഭക്ഷണത്തിന്റെ കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാവിലെ ഉപ്പുമാവിന് ഒരാൾക്കു 100 ഗ്രാം റവയാണു നൽകുന്നത്. ഇതു കുറവാണെന്ന പരാതിയെ തുടർന്ന് ഇതിലും മാറ്റം വരുത്തിയേക്കും. പല അളവിലും വലുപ്പത്തിലുമുള്ള പഴം ഉപ്പുമാവിന് ഒപ്പം നൽകുന്നത് ഒഴിവാക്കാൻ കറി നൽകാനും ആലോചനയുണ്ട്. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാൻ ചില ജയിലുകളിൽ അളവു കുറച്ചെങ്കിലും ബാക്കി വരുന്ന ധാന്യം എന്തുചെയ്യണമെന്നു നിർദേശമില്ലാത്തതിനാൽ അതും പ്രതിസന്ധിയായി. തുടർന്നാണ് ഭക്ഷണത്തിന്റെ അളവ് പുതുക്കാൻ ന്യൂട്രീഷൻ ഓഫിസർ കെ.ടി.ശ്രീലത കുമാരിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP