Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപേക്ഷകരുടെ ഫയൽ വൈകിയാൽ സോഫ്റ്റ്‌വെയർ തന്നെ ആ വിവരം മേലധികാരിയെ അറിയിക്കും; ചെമ്മരുതി പഞ്ചായത്ത് ഓഫിസിൽ ആരംഭിച്ച ഓൺലൈൻ പരീക്ഷണം അടുത്ത മാസം 150 പഞ്ചായത്തുകളിൽ നടപ്പാക്കും

അപേക്ഷകരുടെ ഫയൽ വൈകിയാൽ സോഫ്റ്റ്‌വെയർ തന്നെ ആ വിവരം മേലധികാരിയെ അറിയിക്കും; ചെമ്മരുതി പഞ്ചായത്ത് ഓഫിസിൽ ആരംഭിച്ച ഓൺലൈൻ പരീക്ഷണം അടുത്ത മാസം 150 പഞ്ചായത്തുകളിൽ നടപ്പാക്കും

സ്വന്തം ലേഖകൻ

കോട്ടയം: പഞ്ചായത്ത് ഓഫിസിൽ ഇനി അപേക്ഷകരുടെ ഫയൽ വൈകിയാൽ സോഫ്റ്റ്‌വെയർ തന്നെ ആ വിവരം മേലധികാരിയെ അറിയിക്കും. ഓൺലൈൻ ഭിത്തിയിൽ നോട്ടിസ് പതിക്കും. കോവിഡ് കാലത്ത് എല്ലാം ഓൺലൈനായപ്പോൾ സംസ്ഥാനത്തെ പഞ്ചായത്തുകളും ഓൺലൈനായി. തിരുവനന്തപുരം ചെമ്മരുതി പഞ്ചായത്ത് ഓഫിസിൽ ആരംഭിച്ച ഓൺലൈൻ പരീക്ഷണം അടുത്ത മാസം 150 പഞ്ചായത്തുകളിൽ നടപ്പാക്കും. ശേഷം 941 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

പഞ്ചായത്തുകളിൽ ലഭിക്കുന്ന 200 സേവനങ്ങളാണ് ഒറ്റ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കുക, നികുതി അടയ്ക്കുക, പരാതികൾ നൽകുക, സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുക, തുടങ്ങിയ എല്ലാ സേവനങ്ങളും ഇങ്ങനെ ലഭിക്കുമെന്നു പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

അപേക്ഷകർക്ക് വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സേവനം ഉപയോഗിക്കാം. രേഖകൾ ഓൺലൈനായി സമർപ്പിക്കാം. മറുപടി എസ്എംഎസ് ലഭിക്കും. ഫയൽ മുന്നോട്ടു പോകുന്നതിന്റെ വിവരങ്ങളും അറിയിക്കും. ഫയലിൽ ജീവനക്കാരന്റെ ചോദ്യം (ക്വറി) വീണാൽ അതും അറിയാം. അപാകത പരിഹരിച്ച് അപേക്ഷ പുതുക്കാം. നികുതി അടച്ചാൽ രസീതും ഓൺലൈനിൽ ലഭിക്കും.

നിലവിൽ മൊബൈൽ ആപ്ലിക്കേഷൻ ഇല്ല. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്നാണ് സോഫ്റ്റ്‌വെയറിന്റെ പേര്. ഇതുവരെ ചുരുക്കപ്പേര് നൽകിയിട്ടില്ല. ഇൻഫർമേഷൻ കേരള മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്ന സൗകര്യം നിർത്തലാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP