Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ്ടു വരെ പഠിച്ചത് മണൽ വാരിയും ഐസ് വിൽപ്പന നടത്തിയും; മെഡിക്കൽ പ്രവേശനം നേടിയതോടെ കൂടുതൽ പണം ലഭിക്കാനായി കെട്ടിടം പണിയിലേക്ക് തിരിഞ്ഞു:കൂലി വേല അവസാനിപ്പിച്ച് ഇർഷാദ് അടുത്ത വർഷം ഡോക്ടറുടെ കുപ്പായം അണിയും

പ്ലസ്ടു വരെ പഠിച്ചത് മണൽ വാരിയും ഐസ് വിൽപ്പന നടത്തിയും; മെഡിക്കൽ പ്രവേശനം നേടിയതോടെ കൂടുതൽ പണം ലഭിക്കാനായി കെട്ടിടം പണിയിലേക്ക് തിരിഞ്ഞു:കൂലി വേല അവസാനിപ്പിച്ച് ഇർഷാദ് അടുത്ത വർഷം ഡോക്ടറുടെ കുപ്പായം അണിയും

സ്വന്തം ലേഖകൻ

കാളികാവ്: മകനെ പഠിപ്പിക്കാൻ പണത്തിനായി കാളികാവ് പള്ളിശ്ശേരിയിലെ കരിപ്പായി അബ്ദുൽ അസീസിം ഖൈറുന്നിസയും പലർക്കും മുന്നിൽ കൈനീട്ടി. എന്നാൽ മകനെ സാമ്പത്തികച്ചെലവില്ലാത്ത എന്തെങ്കിലും പഠിപ്പിച്ചുകൂടെ എന്നാണ് കളിയാക്കലിന്റെ സ്വരത്തിൽ കൂലിപ്പണിക്കാരനായ അസീസിനോട് പലരും ചോദിച്ചത്. എന്നാൽ തന്റെ പിതാവിനെ കളിയാക്കിയ എല്ലാവർക്കും ഡോക്ടറുടെ കുപ്പായമണിഞ്ഞ് ചുട്ടമറുപടി നൽകാൻ ഒരുങ്ങുകയാണ് അബ്ദുൽ അസീസിന്റെ നാലു മക്കളിൽ മൂത്തവനായ ഇർഷാദ്.

തീവ്രമായ പഠനത്തിനിടയിലും ഇർഷാദ് കൂലിവേലചെയ്താണ് പഠനത്തിന് വരുമാനം കണ്ടെത്തുന്നത്. ഷൊർണൂർ വിഷ്ണു ആയുർവേദകോളേജിൽ ബി.എ.എം.എസ്. അവസാനവർഷ വിദ്യാർത്ഥിയാണ് ഇർഷാദ് ഇപ്പോൾ. പ്ലസ്ടു വരെ ഐസ് വില്പന നടത്തിയും മണൽവാരിയുമാണ് ഇർഷാദ് പഠിച്ചത്. മെഡിക്കൽ പ്രവേശനപരീക്ഷയ്ക്കും പിന്നെ കോളേജിൽ പഠിക്കാനും പണം തികയില്ല എന്നു വന്നപ്പോൾ ഭേദപ്പെട്ട കൂലി ലഭിക്കുന്ന കെട്ടിടനിർമ്മാണ തൊഴിലിലേക്കിറങ്ങി.

പഠനത്തിലെ ആത്മാർഥത തൊഴിൽരംഗത്തും ഇർഷാദ് കാണിച്ചു. തൊഴിലിടങ്ങളിൽ അവന് പ്രത്യേക പരിഗണന ലഭിക്കുന്നു. ഹോട്ടൽ, കെട്ടിടനിർമ്മാണം, സിമന്റ് കട്ട നിർമ്മാണം തുടങ്ങി എല്ലാ മേഖലകളിലും ഒഴിവു സമയങ്ങളിൽ പണിയെടുക്കുന്നു. ഡോക്ടറാവണം എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ പരിഹാസങ്ങൾ പ്രചോദനമാക്കി രാപകൽ കഠിനാധ്വാനം ചെയ്യുകയാണ്. ഒരു രൂപ പോലും കുടുംബത്തിന് ബാധ്യത വരുത്താതെയാണ് പഠനം. അടച്ചിടൽകാലത്ത് കിട്ടിയ ഒഴിവുസമയം പരമാവധി പ്രയോജനപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP