Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിസ്ഥലത്ത് വെള്ളക്കാരെ സുഖിപ്പിക്കാൻ മുസ്ലിം വിരുദ്ധത പറയുന്നവർ അറിയുക; മുസ്ലിംകളെ ഇഷ്ടമല്ലെന്നു പറഞ്ഞ ലണ്ടനിലെ ഇന്ത്യാക്കാരൻ ഇറാനി യുവതിക്ക് കൊടുക്കേണ്ടത് ലക്ഷങ്ങൾ

ജോലിസ്ഥലത്ത് വെള്ളക്കാരെ സുഖിപ്പിക്കാൻ മുസ്ലിം വിരുദ്ധത പറയുന്നവർ അറിയുക; മുസ്ലിംകളെ ഇഷ്ടമല്ലെന്നു പറഞ്ഞ ലണ്ടനിലെ ഇന്ത്യാക്കാരൻ ഇറാനി യുവതിക്ക് കൊടുക്കേണ്ടത് ലക്ഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ശാസ്ത്രവും സാങ്കേതിക വിദ്യയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മതമെന്ന സ്വാധീനം മനുഷ്യമനസ്സുകളെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കുകയാണ്. മതങ്ങൾ ഉദ്ഘോഷിക്കുന്ന സർവ്വമാനവീയതയും മനുഷ്യസ്നേഹവുമെല്ലാം വിട്ടുകളഞ്ഞ് മറ്റു മതങ്ങളേയും മതസ്ഥരേയും വെറുക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ പോക്ക് എന്നതാണ് ഏറ്റവും ഖേദകരം. എന്നൽ ഒരു ജനാധിപത്യ സംവിധാനത്തിൽ അത്തരം വെറുപ്പുകൾക്ക് സ്ഥാനമില്ലെന്നു മാത്രമല്ല, അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ശിക്ഷിക്കപ്പെടേണ്ട കുറ്റം കൂടിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഇതാ.

സർ റിച്ചാർഡ് ഡൈസൺ ഇലക്ട്രിക് കാർ വികസിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച ഒരു വനിതാ എഞ്ചിനീയർക്കാണ് ഇത്തരത്തിലൊരു ഖേദകരമായ അവസ്ഥയുണ്ടായത്. എന്നാൽ അവർ അതിൽ ദുഃഖിച്ചിരിക്കാതെ അതിനെതിരെ സധൈര്യം പോരാടുകയായിരുന്നു. മുസ്ലിം മതവിശ്വാസികളുടെ കുടുംബത്തിൽ നിന്നു വരുന്നു എന്നതിന്റെ പേരിൽ അർഹതപ്പെട്ട ഉദ്യോഗക്കയറ്റം ലഭിച്ചില്ലെന്ന് മാത്രമല്ല, അതിന്റെ പേരിൽ അവഹേളിക്കപ്പെടുകകൂടി ചെയ്തു എന്നാരോപിച്ച് ഇറാനിയൻ വംശജയായ സീനബ് അലിപോർബാബി ഒരു എംപ്ലോയ്മെന്റ് ട്രിബ്യുണലിലെ സമീപിക്കുകയായിരുന്നു.

തന്റെ മേലുദ്യോഗസ്ഥനും സീനിയർ ടെക്നിക്കൽ മാനേജരുമായ കമൽജിത്ത് ചന മുസ്ലിംങ്ങൾ അക്രമകാരികളാണെന്നും പാക്കിസ്ഥാനികൾ തങ്ങളുടെ പെൺകുട്ടികളെ നശിപ്പിക്കുകയാണെന്നും പറഞ്ഞു എന്നാണ് അവർ പരാതിപ്പെട്ടത്. വില്റ്റ്ഷയറിലെ ഡൈഡോണിൽ നാല് വർഷത്തോളം ജോലിചെയ്ത സീനബയ്ക്ക് മാസങ്ങൾ നീണ്ട അവഹേളനത്തിനും മാനസിക പീഡനത്തിനുമൊടുവിൽ 2018-ൽ ജോലിയിൽ നിന്നും രാജിവയ്ക്കേണ്ടതായി വന്നു.

സിക്ക് മതവിശ്വാസിയായ ചന, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി കൗൺസിലർ കൂടിയാണ്.ചന ഈ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും പരാതിയിൽ സത്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു കോടതി. ചന സീനബയോട് മുസ്ലിം മതവിശ്വാസിയാണോ എന്നു ചോദിച്ചെന്നും, ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ് താനെന്ന് പറഞ്ഞപ്പോൾ മുസ്ലീങ്ങളെ താൻ വെറുക്കുന്നു എന്ന് ചന പറഞ്ഞെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. അതുപോലെ 9/11 സംഭവത്തെ കുറിച്ച് പ്രതിപാദിച്ച ചന പാക്കിസ്ഥാനികൾ തങ്ങളുടെ പെൺകുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് പറഞ്ഞതായും കോടതി കണ്ടെത്തി.

ഇതിൽ ഒതുങ്ങിയില്ല ചനയുടെ മുസ്ലിം വിരോധം. പല മീറ്റിംഗുകളിൽ നിന്നും സനീബയെ ഒഴിവാക്കുകയും അവർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനെതിരായി നിരവധി ഈ മെയിലുകളും നിർദ്ദേശങ്ങളും കമ്പനിക്ക് അയച്ചതായും കോടതി കണ്ടെത്തി. അതിനാൽ തന്നെ ഈ ഇറാനിയൻ വനിതയുടെ രാജി, അന്യായമായ പിരിച്ചുവിടലിന് സമാനമായതാണ് എന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. മാത്രമല്ല, ഒരു അഭ്യന്തര അന്വേഷണത്തിൽ നസീബയെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചനയ്ക്ക് കമ്പനി ഒരു മുന്നറിയിപ്പും നൽകിയിരുന്നു. ഇക്കാര്യം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സംഭവത്തിനു ശേഷം തങ്ങളുടെ ജീവനക്കാർക്കെല്ലാം പരസ്പരം ബഹുമാനിക്കുന്നതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിക്കൊണ്ട് പരിശീലനവും നൽകുകയുണ്ടായി എന്നും കമ്പനി വക്താവ് അറിയിച്ചു.ഈ വർഷം ആദ്യം സർ ജെയിംസ് ഡൈസൺ തന്റെ കമ്പനിയുടെ ഇലക്ട്രിക് കാർ പദ്ധതി റദ്ദാക്കിയിരുന്നു. അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഈ നടപടി. ഏകദേശം 500 മില്ല്യൺ പൗണ്ട് ചെലവഴിച്ചിട്ടായിരുന്നു 16 അടി നീളവും ഏഴ് സീറ്റുകളുമുള്ള ഇലക്ട്രിക് എസ് യു വി യുടേ നിർമ്മാണം പൂർത്തിയാക്കിയത്. ഒറ്റ ചാർജ്ജിംഗിൽ 600 മൈൽ വരെ പോകുവാൻ ഈ വാഹനത്തിനു കഴിയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP