Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഖ്വയിദയുടെ ഇന്ത്യൻ ഓപ്പറേഷന് പണം മുടക്കുന്നത് കേരളത്തിൽ നിന്നും; പിടിയിലായവർ ബംഗാളികൾ എങ്കിലും ബുദ്ധികേന്ദ്രങ്ങൾ മറ്റാരോ എന്നും നിഗമനം; അറസ്റ്റിലായവർക്ക് ദൗത്യങ്ങൾ ഏകോപിപ്പിക്കാൻ ബൗദ്ധിക ശേഷിയില്ലെന്ന് എൻഐഎ; ഒരു മലയാളിയും സംഘത്തിൽ ഉണ്ടെന്ന് സൂചനകൾ; ഭീകരവാദത്തിന്റെ സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ കൂടുതലുണ്ടെന്നും ദേശീയ അന്വേഷണം ഏജൻസിയുടെ വിലയിരുത്തൽ; വ്യാജരേഖകളുമായി താമസിക്കുന്ന ബംഗ്ലാദേശികളെയും കരുതിയിരിക്കാൻ മുന്നറിയിപ്പ്

അൽഖ്വയിദയുടെ ഇന്ത്യൻ ഓപ്പറേഷന് പണം മുടക്കുന്നത് കേരളത്തിൽ നിന്നും; പിടിയിലായവർ ബംഗാളികൾ എങ്കിലും ബുദ്ധികേന്ദ്രങ്ങൾ മറ്റാരോ എന്നും നിഗമനം; അറസ്റ്റിലായവർക്ക് ദൗത്യങ്ങൾ ഏകോപിപ്പിക്കാൻ ബൗദ്ധിക ശേഷിയില്ലെന്ന് എൻഐഎ; ഒരു മലയാളിയും സംഘത്തിൽ ഉണ്ടെന്ന് സൂചനകൾ; ഭീകരവാദത്തിന്റെ സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ കൂടുതലുണ്ടെന്നും ദേശീയ അന്വേഷണം ഏജൻസിയുടെ വിലയിരുത്തൽ; വ്യാജരേഖകളുമായി താമസിക്കുന്ന ബംഗ്ലാദേശികളെയും കരുതിയിരിക്കാൻ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)കൾ അറസ്റ്റു ചെയ്ത അൽഖ്വായിദ തീവ്രവാദികൾക്ക് പിന്നിൽ ആരാണ് എന്ന ചോദ്യം ശക്തമാകുന്നു. പാക്കിസ്ഥാൻ നിയന്ത്രിത അൽഖ്വയിദ ഘടകത്തിന് കേരളത്തിൽ നിന്നും ഫണ്ടിങ് ലഭിച്ചിരുന്നു എന്നാണ് എൻഐഎ നൽകുന്ന സൂചന. ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവർ കേരളത്തിൽ എത്തിയതെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ ഇവർ പണം കണ്ടെത്തിയിട്ടുണ്ട്. ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നത് അടക്കമുള്ള വിവരങ്ങളും തേടുകയാണ് ദേശീയ അന്വേഷണ ഏജൻസി.

പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 4 സംഘടനകളുടെയും 2 സ്ഥാപനങ്ങളുടെയും 5 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അൽഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കലാണ് അറസ്റ്റിലായവരുടെ ദൗത്യമെന്ന് അവർ തന്നെ മൊഴി നൽകിയെങ്കിലും ഇവർക്ക് അതിനുള്ള ബൗദ്ധികശേഷിയില്ലെന്നാണ് എൻഐഎയുടെ പ്രാഥമിക നിഗമനം. കേരളത്തിൽ അൽഖായിദയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ മറയായി പ്രവർത്തിച്ചിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായതെന്നാണു നിഗമനം.

ഏലൂർ പാതാളത്തു പിടിയിലായ മുർഷിദ് ഹസനാണു എറണാകുളത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെങ്കിലും എൻഐഎ പിടിച്ചെടുത്ത ഇയാളുടെ ലാപ്‌ടോപ് ഉപയോഗിച്ചിരുന്നത് മറ്റാരോ ആണ്. ഇയാളുടെ ലാപ്‌ടോപ്പും സ്മാർട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷൻ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ ആദ്യമൊഴികളിൽ തന്നെ ഇവർക്കു പിന്നിലെ ബുദ്ധികേന്ദ്രം മറ്റാരോ ആണെന്ന് അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു. പിടിയിലാവർക്ക് ബംഗാളിലെ തിരിച്ചറിയൽ കാർഡ് ആണെങ്കിലും ബംഗ്ലാദേശികൾ ആണെന്ന വിവരവും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളികൾ ഒരാൾക്കും പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

എറണാകുളത്ത് അറസ്റ്റിലായവരുടെ കൂട്ടാളികളെ കണ്ടെത്താൻ സംസ്ഥാനത്തു രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്. മുർഷിദ് ഹസന്റെ കൂട്ടാളി തെക്കൻ ജില്ലകളിലേക്കു കടന്നതായാണു വിവരം. ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം തിരുവനന്തപുരത്തു പരിശോധനകൾ നടത്തി. ഉടൻ അറസ്റ്റ് ഉണ്ടായേക്കും. പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാനക്കാരിൽ രേഖകളില്ലാത്ത ബംഗ്‌ളാദേശികൾ ധാരാളമുണ്ട്. സൂചന കിട്ടിയാൽ പൊലീസെത്തി കസ്റ്റഡിയിലെടുക്കും. ഇവരെ ജാമ്യത്തിലെടുക്കാൻ ആരും വരാറില്ല. കുറച്ചുനാൾ കഴിഞ്ഞ് നാട്ടിലേക്കു പറഞ്ഞയക്കും. ഇതാണു പതിവ്. ഇപ്പോൾ പൊലീസ് പരിശോധന അയഞ്ഞമട്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് കേരളാ പൊലീസും ഒരുങ്ങഉന്നത്.

ബംഗ്ലാദേശികൾ അയൽരാജ്യത്തുനിന്ന് ബ്രഹ്മപുത്ര താണ്ടി മുർഷിദാബാദിലെത്തിയ ശേഷമാണ് കേരളത്തിലേക്കുള്ള റെയിൽ മാർഗം തേടുന്നത്. മുർഷിദാബാദിലും മറ്റും ചെറിയ കൈക്കൂലി നൽകി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസിൽനിന്നുള്ള രേഖയാണ് കൈയിലുണ്ടാവുക. ഇവിടെ എത്തിയാൽ പ്ലൈവുഡ് കമ്പനികളിലോ ക്വാറികളിലോ കഴിയുന്നു. കഴിഞ്ഞദിവസം പിടിയിലായ അൽ ഖ്വയ്ദ ഭീകരവാദി കുടുംബസമേതം മാസങ്ങളായി മുടിക്കല്ലിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇയാൾ ഇവിടെ തൊഴിലും ചെയ്തിരുന്നു. രാജ്യംവിട്ട് പോരണമെങ്കിൽ രേഖകൾ വേണമെന്നുപോലും അറിയാത്തവരാണ് പലരും. തൊഴിലില്ലായ്മ രൂക്ഷമാവുമ്പോൾ ഇവർ എന്തിനും തയ്യാറാവുകയും ചെയ്യുന്നു.

ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ സംശയമുണർത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജൻസികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമനിരീക്ഷണങ്ങളിലൂടെയും വിവരശേഖരണത്തിലൂടെയുമാണ് പൊലീസിനും ഇന്റലിജന്റ്സ് വിഭാഗത്തിനും സൂചനകൾ ലഭിച്ചത്. കേരളത്തിനു പുറത്തു പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് രീതിയെന്നും പൊലീസ് കരുതുന്നു.

സംസ്ഥാനത്തിനകത്ത് ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇവരുടെ രീതി. എറണാകുളം ജില്ലയിൽ ഉൾപ്പെടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ ചിലരെങ്കിലും പൊലീസ് നിരീക്ഷണത്തിലുമുണ്ട്. ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP