Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡ്രൈവറുടെ വേഷമണിഞ്ഞ് കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകർ; വർഷങ്ങൾക്ക് ശേഷം ഹെവി വാഹനത്തിന്റെ വളയം പിടിച്ചത് കടക്കെണിയിൽനിന്നു കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ

ഡ്രൈവറുടെ വേഷമണിഞ്ഞ് കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകർ; വർഷങ്ങൾക്ക് ശേഷം ഹെവി വാഹനത്തിന്റെ വളയം പിടിച്ചത് കടക്കെണിയിൽനിന്നു കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സിന്റെ ഡ്രൈവറുടെ വേഷമണിഞ്ഞ് താരമായി എംഡി ബിജു പ്രഭാകർ. കടക്കെണിയിൽനിന്നു കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ എം.ഡി. ബിജു പ്രഭാകർ ബസിന്റെ ഡ്രൈവിങ് സീറ്റിലുമെത്തി. വർഷങ്ങൾക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ അദ്ദേഹം ബസുമായി നിരത്തിലിറങ്ങി.

സിറ്റി ഡിപ്പോയിലെ ലെയ്ലൻഡ് ബസാണ് അദ്ദേഹം ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളിൽ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്. കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. സോഷ്യൽമീഡിയ പ്രവർത്തകർ എം.ഡി.യുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

നേരത്തേ ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും എറെക്കാലമായി അദ്ദേഹം വലിയ വാഹനങ്ങൾ ഓടിച്ചിരുന്നില്ല. ലൈസൻസ് കാലാവധിയും കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.യിൽ എത്തിയപ്പോഴാണ് വീണ്ടും വാഹനങ്ങളുമായി അടുത്തിടപഴകേണ്ടിവന്നത്. തുടർന്ന് ലൈസൻസ് പുതുക്കി. പുതിയ ബസുകൾ വാങ്ങേണ്ടിവരുമ്പോൾ അവ നേരിട്ട് പരിശോധിക്കാൻ ഇനി എം.ഡി.യും മുന്നിലുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP