Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാടടച്ചുള്ള അന്വേഷണം വെറുതെ ആയില്ല; റൂണി തത്ത സ്വന്തം വീട്ടിൽ തിരികെ എത്തി

നാടടച്ചുള്ള അന്വേഷണം വെറുതെ ആയില്ല; റൂണി തത്ത സ്വന്തം വീട്ടിൽ തിരികെ എത്തി

സ്വന്തം ലേഖകൻ

മലപ്പുറം: നാടടച്ചുള്ള വീട്ടുകാരുടെ അന്വേഷണം വെറുതെ ആയില്ല. 16 ദിവസങ്ങൾക്ക് ശേഷം റൂണി തത്ത സ്വന്തം വീട്ടിൽ തിരികെ എത്തി. ഈ മാസം നാലാം തിയതിയാണ് ആനക്കയം സ്വദേശി സാഗറിന്റെ വീട്ടിലെ റൂണി എന്നു പേരുള്ള ഒരു വയസ്സുകാരി തത്തയെ കാണാതായത്. വീട്ടുകാരുമായി ഇണങ്ങിയ തത്തയെ കൂട്ടിലടയ്ക്കാറുണ്ടായിരുന്നില്ല. വിശ്രമസമയത്ത് മാത്രമാണ് ഇവർ തത്തയെ കൂട്ടിലിട്ടിരുന്നത്.

എത്ര അകലേക്കു പറന്നാലും വൈകിട്ടോടെ കൃത്യമായി റൂണി തത്ത വീട്ടിലേക്കു തിരിച്ചെത്തും. എന്നാൽ കഴിഞ്ഞ നാലിന് പറന്നു പോയ റൂണി പിന്നീട് തിരിച്ചു വന്നില്ല. സാഗറും സുഹൃത്തുക്കളും പല വഴിക്കന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തത്തയെ കാണാതായ കാര്യം സൂചിപ്പിച്ച് പത്രത്തിൽ പരസ്യം നൽകി. പരസ്യം ശ്രദ്ധയിൽപെട്ട പന്തല്ലൂർ സ്വദേശിയായ ഒരാളാണ് തത്ത സ്വന്തം വീട്ടിലുണ്ടെന്ന് സാഗറിനെ വിളിച്ചറിയിച്ചത്.

കാണാതായതിന് രണ്ടു ദിവസത്തിനു ശേഷമാണ് റൂണി തത്ത ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇന്നലെ സാഗർ നേരിട്ടു ചെന്ന് തത്തയെ സ്വന്തം വീട്ടിലേക്കു കൂട്ടി കൊണ്ടു പോന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP