Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളെ ഫ്‌ളാറ്റെടുത്ത് താമസിപ്പിച്ചെന്ന് ഗായികയുടെ മാതാവിന്റെ പരാതി; നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിച്ചത് സേനയ്ക്ക് കളങ്കമെന്ന് അന്വേഷണ റിപ്പോർട്ടും; യുവതിയുടെ താമസ സ്ഥലത്ത് ഉദ്യോഗസ്ഥൻ നിത്യസന്ദർശകനെന്നും പൊലീസ് റിപ്പോർട്ടിൽ; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്ത കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി വിവാദത്തിൽ; തന്നെ കമ്മീഷണർ അപകീർത്തിപ്പെടുത്തിയെന്നു ഐജിക്ക് പരാതി നൽകി യുവതിയും

മകളെ ഫ്‌ളാറ്റെടുത്ത് താമസിപ്പിച്ചെന്ന് ഗായികയുടെ മാതാവിന്റെ പരാതി; നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിച്ചത് സേനയ്ക്ക് കളങ്കമെന്ന് അന്വേഷണ റിപ്പോർട്ടും; യുവതിയുടെ താമസ സ്ഥലത്ത് ഉദ്യോഗസ്ഥൻ നിത്യസന്ദർശകനെന്നും പൊലീസ് റിപ്പോർട്ടിൽ; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്ത കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി വിവാദത്തിൽ; തന്നെ കമ്മീഷണർ അപകീർത്തിപ്പെടുത്തിയെന്നു ഐജിക്ക് പരാതി നൽകി യുവതിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളാ പൊലീസിൽ സദാചാര പൊലീസുകാർ ഇഷ്ടംപോലെയുണ്ടോ? അടുത്തിടെ ഉണ്ടായ നിരവധി സംഭവങ്ങളിൽ ഈ ചോദ്യം ഉയർന്നു വന്നിരുന്നു. പലപ്പോഴും പൊതുസമൂഹത്തിൽ അപമാനിക്കപ്പെടുന്ന സ്ത്രീകൾക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിക്കുന്നില്ലെന്നത് അടക്കമുള്ള വിവാദങ്ങളാണ് ഉയരാറുള്ളത്. ഇപ്പോഴിതാ യുവതിക്ക് ഫ്‌ളാറ്റെടുത്തു നൽകി എന്ന ആരോപണത്തിൽ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടിയും സദാചാര പൊലീസുകളിയാണെന്ന ആക്ഷേപത്തിൽ എത്തി നിൽക്കയാണ്.

ഉന്നത ഉദ്യോഗസ്ഥർ പകപോക്കാൻ വേണ്ടിയാണ് സസ്‌പെൻഷൻ നടപടിയുമായി രംഗത്തുവരുന്നത് എന്നതാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് 2019 ജനുവരിയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉമേഷ് വള്ളിക്കുന്നിനെയാണ് കഴിഞ്ഞദിവസം വീണ്ടും സസ്‌പെൻഡ് ചെയ്തത്. എന്നാൽ പൊലീസുകാരനോടുള്ള വ്യക്തിവിദ്വേഷം തീർക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സസ്‌പെൻഷൻ ഓർഡറിൽ പരാമർശം നടത്തിയതായി യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നൽകുകയും ചെയ്തു. സർക്കാർ രേഖയിൽ തന്നെ കുറിച്ചു നടത്തിയ പരാമർശം അപകീർത്തികരമാണെന്നാണ് യുവതിയുടെ പരാതി.

തന്റെ മകളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോവുകയും ഫ്‌ളാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ചു യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ ഉമേഷ് വള്ളിക്കുന്നിനെതിരായ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ഒരു പരാമർശം. കൂടാതെ ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്‌പെൻഷൻ ഓർഡറിൽ പറയുന്നു. എന്നാൽ ഗായികയും സംഗീത സംവിധായികയുമായ താൻ വീട്ടുകാരുമായുള്ള പ്രശ്‌നം കാരണം നാലുമാസമായി ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നുവെന്ന് യുവതി ഉത്തരമേഖലാ ഐജിക്കു നൽകിയ പരാതിയിൽ പറയുന്നു.

പ്രായപൂർത്തിയായ തനിക്ക് സ്വന്തം നിലയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കാൻ അവകാശമുണ്ട്. എന്നാൽ തന്നെ മറ്റൊരാൾ വീടു വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചതാണെന്നും സുഹൃത്ത് തന്റെ താമസസ്ഥലത്ത് സ്ഥിരസന്ദർശകനാണെന്നും സിറ്റി പൊലീസ് കമ്മിഷണർ ഒദ്യോഗിക രേഖയിൽ എഴുതിയത് സ്ത്രീത്വത്തെ അപമാനിക്കലാണ്. പൊലീസുകാരനോടുള്ള കുടിപ്പക തീർക്കാൻ പൊതുരേഖയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയതിന് കമ്മിഷണർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി അയച്ചത്.

'കാടു പൂക്കുന്ന നേരം' എന്ന സിനിമയിൽ മാവോയിസ്റ്റ് വിഷയത്തിൽ പൊലീസിനെ പരാമർശിക്കുന്ന സംഭാഷണം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് ഈയിടെ ഉമേഷിന്റെ രണ്ട് ഇൻക്രിമെന്റ് തടഞ്ഞുവച്ചിരുന്നു. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ കോടതി നടത്തിയ നിരീക്ഷണങ്ങൾ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വായിക്കേണ്ടതാണെന്ന് കഴിഞ്ഞയാഴ്ച ഉമേഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി പ്രവർത്തകർ മിഠായിത്തെരുവിൽ അക്രമം നടത്തിയത് തടയാൻ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടുവെന്ന് 2019 ജനുവരിയിൽ ഉമേഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ പൊതുഇടത്തിൽ അഭിപ്രായപ്രകടനം നടത്തി എന്ന കുറ്റത്തിന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP