Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ സ്ഫിൻക്‌സ് മുദ്രയും ഗ്രീക്കോ റോമൻ കലാപാരമ്പര്യത്തിലുള്ള മനുഷ്യശിരസ്സിന്റെ ചെറുശിൽപവും; കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള 'പട്ടണം' ഉദ്ഘനനത്തിൽ കണ്ടെടുത്തത് അപൂർവ്വമായ അമൂല്യ വസ്തുക്കൾ

റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ സ്ഫിൻക്‌സ് മുദ്രയും ഗ്രീക്കോ റോമൻ കലാപാരമ്പര്യത്തിലുള്ള മനുഷ്യശിരസ്സിന്റെ ചെറുശിൽപവും; കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള 'പട്ടണം' ഉദ്ഘനനത്തിൽ കണ്ടെടുത്തത് അപൂർവ്വമായ അമൂല്യ വസ്തുക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: റോമൻ ചക്രവർത്തിയാകും മുൻപ് അഗസ്റ്റസ് സീസർ ഉപയോഗിച്ചിരുന്ന മോതിരമുദ്രയായ സ്ഫിൻക്‌സ് രൂപം കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള 'പട്ടണം' ഉദ്ഘനനത്തിൽ കണ്ടെടുത്തു. 'പാമ' പുരാവസ്തു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള പത്താം സീസൺ ഉത്ഖനനത്തിലാണ് അപൂർവ്വമായ അമൂല്യ വസ്തുക്കൾ കണ്ടെടുത്തത്. പട്ടണം സമുദ്രാന്തര വാണിജ്യ സംഘങ്ങളുടെ താവളമായിരുന്നുവെന്നു സ്ഥിരീകരിക്കുന്ന നിർണായക തെളിവുകളാണ് ഇത്. ഗ്രീക്കോറോമൻ കാലത്തു മുദ്രമോതിരങ്ങളായി ഉപയോഗിച്ച അമൂല്യ പുരാവസ്തുവിന്റെ കണ്ടെത്തൽ ദക്ഷിണേഷ്യയിൽ തന്നെ ഇതാദ്യമാകാം.

സ്ഫിൻക്‌സ് രൂപത്തിന് പുറമെ ഗ്രീക്കോ റോമൻ കലാപാരമ്പര്യത്തിലുള്ള മനുഷ്യശിരസ്സിന്റെ ചെറുശിൽപവും ലഭിച്ചു. പട്ടണത്തുനിന്നു ലഭിക്കുന്ന മൂന്നാമത്തെ പുരാതന കൊത്തുപണി രൂപമാണിത്. അമൂല്യമായ കാർണീലിയൻ കല്ലിൽ തീർത്ത 2 ലോക്കറ്റുകൾ നേരത്തേ കിട്ടി. സിംഹത്തിന്റെ രൂപമുള്ള ലോക്കറ്റ് 2010ൽ കണ്ടെത്തി. റോമൻ ദേവതയായ ഫോർച്യൂണയുടെ ചിത്രം പതിച്ച ലോക്കറ്റ് 2014ലും. ഒരു പ്രദേശത്തുനിന്നാണ് ഇവ മൂന്നും കിട്ടിയത്.

മുദ്രയ്ക്ക് സ്ഥിരീകരണം
പട്ടണത്തു കണ്ടെത്തിയ മുദ്രയുടെ ശൈലി അഗസ്റ്റസ് സീസർ ധരിച്ചിരുന്ന മോതിരത്തിലെ മുദ്രയ്ക്കു സമാനമാണെന്ന് റോമിലെ ഉത്ഖനന ഡയറക്ടറും റോം സർവകലാശാലാ പ്രഫസറുമായ ജൂലിയോ റോക്കോ സ്ഥിരീകരിച്ചു. ബിസി ഒന്നാം നൂറ്റാണ്ടു മുതൽ എഡി ഒന്നാം നൂറ്റാണ്ട് വരെയാണു കാലഗണന കണക്കാക്കുന്നത്.

അമൂല്യ കല്ലായ ബാൻഡഡ് അഗെയ്റ്റിൽ കൊത്തിയതാണ് 'സ്ഫിൻക്‌സ്' മുദ്ര. അഗസ്റ്റസ് സീസർ ചക്രവർത്തിയാകും മുൻപ് ഒക്ടോവിയുസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് തന്റെ മോതിരത്തിൽ ഈ മുദ്ര ഉപയോഗിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP