Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണാലി-ലേ അടൽ തുരങ്കപാതയുടെ പണി പൂർത്തിയായി: ഉദ്ഘാടനത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ തുരങ്കപാത

മണാലി-ലേ അടൽ തുരങ്കപാതയുടെ പണി പൂർത്തിയായി: ഉദ്ഘാടനത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ തുരങ്കപാത

സ്വന്തം ലേഖകൻ

ഷിംല: . ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതി ജില്ലയിലെ റോത്തങ്ങിൽ നിർമ്മിച്ച മണാലി-ലേ അടൽ തുരങ്കപാതയുടെ പണി പൂർത്തിയായി. റോത്തങ് ചുരത്തിൽ ആറ് മാസത്തോളം മഞ്ഞുവീഴ്ച മൂലമുണ്ടാകാറുള്ള യാത്രാതടസ്സം ഉയർത്തിയിരുന്ന സുരക്ഷാ വെല്ലുവിളികൾക്കു ശാശ്വത പരിഹാരമായി പണിത അടൽ തുരങ്കപാത പണി പൂർത്തിയായതോടെ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ തുരങ്കപാതതുരങ്കപാതയായ അടൽ തുരങ്ക പാത രണ്ടാഴ്ചയ്ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയ്ക്കാടി തുറന്നുകൊടുക്കും.

തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ഹിമാചലിലെ മണാലിയിൽ നിന്നു ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റർ കുറയും. പുറമേ തന്ത്രപ്രധാനമേഖലകൾ 6 മാസം ഒറ്റപ്പെട്ടുപോകുന്നതും അവസാനിപ്പിക്കാനാകും. ലാഹൗൾ സ്പിതി, ലേ ലഡാക്ക് പ്രദേശങ്ങളിലേക്ക് വർഷം മുഴുവനും സുരക്ഷിത ഗതാഗതം സാധ്യമാക്കുന്ന തുരങ്കപാത സൈന്യത്തിനു വലിയ നേട്ടമാണ്.

അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂൺ മൂന്നിനാണു നിർമ്മാണത്തിനു തീരുമാനമെടുത്തത്. 2002 മെയ്‌ 26ന് തറക്കല്ലിട്ടു. 2010 ജൂണിൽ നിർമ്മാണം ആരംഭിച്ചു. വാജ്‌പേയിയുടെ 95ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറിനു അടൽ തുരങ്കപാത എന്നു നാമകരണം ചെയ്തു. 25 നു ശേഷം ഏതു ദിവസവും ഉദ്ഘാടനത്തിനു സജ്ജമെന്നു നിർമ്മാണച്ചുമതലയുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ ബ്രിഗേഡിയർ കെ.പി.പുരുഷോത്തമൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP