Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജനാധിപത്യം ലജ്ജിക്കുന്നു'; കാർഷിക ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ടെന്ന് രാഹുൽ ഗാന്ധി

'ജനാധിപത്യം ലജ്ജിക്കുന്നു'; കാർഷിക ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ടെന്ന് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് രാഹുൽ ഗാന്ധി. 'മണ്ണിൽ നിന്നും പൊന്ന് വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണ്. കാർഷിക ബില്ലെന്ന പേരിൽ രാജ്യസഭയിൽ പാസായ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു'.-രാഹുൽ ഗാന്ധി പറഞ്ഞു.

കാർഷിക ബിൽ കർഷക വിരുദ്ധമാണ് എന്നാരോപിച്ച്് നേരത്തേയും രാഹുൽ രംഗത്തെത്തിയിരുന്നു. കാർഷിക ബിൽ എന്ന കരിനിയമത്തിലൂടെ കർഷകർ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയത്. ബിൽ സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ബില്ലുകളുടെ പകർപ്പ് കീറുകയും ചെയ്തിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തിയിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP