Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർണബിനെ സൈബർ ലോകത്ത് പഞ്ഞിക്കിട്ട് സൽമാൻ ആരാധകർ; പേ വിഷബാധക്ക് ചികിത്സിക്കണമെന്ന് ഹാഷ്ടാഗ് കാമ്പയിൻ; ട്വിറ്ററിൽ ട്രൻഡിങ്

അർണബിനെ സൈബർ ലോകത്ത് പഞ്ഞിക്കിട്ട് സൽമാൻ ആരാധകർ; പേ വിഷബാധക്ക് ചികിത്സിക്കണമെന്ന് ഹാഷ്ടാഗ് കാമ്പയിൻ; ട്വിറ്ററിൽ ട്രൻഡിങ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിപ്പബ്ലിക് ടി.വി അവതാരകൻ അർബണ് ഗോസ്വാമിയെ പഞ്ഞിക്കിട്ട് സൽമാൻ ഖാൻ ആരാധകർ. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചക്കിടെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അർണബ് സൽമാനെതിരെ ആക്രോശിച്ചതോടെയാണ് സൈബർ ലോകത്ത് സൽമാൻ ആരാധകർ അർണാബിനിതെരിതെ രംഗത്തുവന്നത്. സുശാന്തിന്റെ മരണത്തിലും മയക്കുമരുന്ന് കേസിലും സൽമാൻ പ്രതികരിക്കുന്നില്ല എന്നായിരുന്നു അർണബിന്റെ ആരോപണം. ഇതുപറഞ്ഞ് ചാനൽ മുറിയിലിരുന്ന് അർണബ് അലറിവിളിക്കുകയായിരുന്നു.

ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു അർണാബിന്റെ പരാമർശം. 'സൽമാൻ ഖാൻ എവിടെയാണ് ഏത് രാജ്യത്താണ് നിങ്ങൾ ഒളിച്ചിരിക്കുന്നത് ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങൾ ഒരു വാക്കും സംസാരിക്കാത്തത്'-എന്നായിരുന്നു അർണബിന്റെ ചോദ്യം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയായിരുന്നു അർണബ് പ്രകോപിതനായത്. 'സുശാന്ത് സിങ് രാജ്പുതിന്റെ കൊലപാതകത്തിൽ നിങ്ങൾ എന്തിനാണ് മൗനം പാലിക്കുന്നത് ഏത് നഗരത്തിലാണ് നിങ്ങൾ ജീവിക്കുന്നത് സൽമാൻ'-എന്നും അർണബ് ആക്രോശിച്ചു. ധൈര്യമുണ്ടെങ്കിൽ രാജ്യത്തിനെതിരെ സംസാരിക്കാനും സൽമാനെ ഗോസ്വാമി വെല്ലുവിളിച്ചു.

സൽമാന്റെ ബിഗ് ബോസ് ഷോയെ പരിഹസിച്ച് ആരെങ്കിലും എഴുതിത്ത്ത്തരുന്ന സ്‌ക്രിപ്റ്റ് വായിക്കാനല്ലാതെ നിങ്ങളെ എന്തിന് കൊള്ളാം എന്നും ചോദിച്ചുഇൗ സംഭവത്തിന്‌ശേഷം പ്രകോപിതരായ സൽമാൻ ആരാധകർ അർണബിനെതിരെ ട്വിറ്ററിൽ പുതിയ ഹാഷ്ടാഗ് കാമ്പയിൻ തുടങ്ങുകയായിരുന്നു. #ArnabNeedsRabiesTreatment എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡിങായത്. രസകരമായ ട്രോളുകളും മീമുകളും ഹാഷ്ടാഗിൽ നിറഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ഇന്ത്യടുഡെ എന്റെർടെയിന്മെന്റ് എഡിറ്റർ സുശാന്ത് മേത്തയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'അർണബിനെപ്പോലെ അഭിനയിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഞാനൊരു യഥാർഥ സൽമാൻ ഖാൻ ആരാധകനാണ്. അതുകൊണ്ട് ഞാനും പറയാൻ ആഗ്രഹിക്കുന്നു, അർണബിന് പേവിഷ ചികിത്സ ലഭ്യമാക്കണം'- എന്നാണ് സുശാന്ത് ട്വീറ്റ് ചെയ്തത്. നേരത്തെ അർണബിന്റെ വീഡിയൊ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി നിരവധിപേർ രംഗത്ത് വന്നിരുന്നു.

'ബിജെപി എഴുതിത്ത്ത്തരുന്നത് നോക്കി വായിക്കുന്നതിനേക്കാൾ നല്ലതാണ് സ്‌ക്രിപ്റ്റ് നോക്കി വായിക്കുന്നതെന്നാണ്'ചിലർ അർണബിന്റെ  ആക്രോശത്തെപറ്റി പറഞ്ഞത്. 'ഇയാൾക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കണമെന്നാണ്' മറ്റുചിലരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP