Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് രാജ്യസഭയിൽ പാസാക്കിയ കാർഷിക ബില്ല് ഇന്ത്യൻ കർഷകന് മരണക്കുരുക്ക് ; പാവപ്പെട്ട കർഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽനിന്ന് പുറത്താക്കുന്നതാണ് ബില്ല്; ഭൂമാഫിയയ്ക്കും വൻ ഭക്ഷ്യ വ്യവസായികൾക്കും മാത്രം നേട്ടം; കർഷക ബില്ലിനെ എതിർത്ത് രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് രാജ്യസഭയിൽ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ല് ഇന്ത്യൻ കർഷകന് മരണക്കുരുക്ക് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വർഷങ്ങളിൽ നടന്ന കർഷക പ്രക്ഷോഭങ്ങളെ അവഗണിച്ച്, അവർ ഉന്നയിച്ച ആവശ്യങ്ങൾക്ക് ചെവികൊടുക്കുകപോലും ചെയ്യാതെ അവതരിപ്പിച്ച ബില്ല് കോർപ്പറേറ്റുകൾക്ക് വൻ തോതിൽ ഭൂമി ലഭ്യമാക്കുകയും, പാവപ്പെട്ട കർഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽനിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്.

കർഷകർക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതിക സഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും. ഭൂമാഫിയയ്ക്കും വൻ ഭക്ഷ്യ വ്യവസായികൾക്കും മാത്രമാണ് ഈ ബില്ലുകൊണ്ട് നേട്ടമുണ്ടാവുക.

കരാർക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വൻദോഷകരമായിരിക്കും. ജനിതകമാറ്റം വരുത്തിയ വിളകൾ കേരളത്തിൽ കൃഷിചെയ്യാൻ പാടില്ലെന്നിരിക്കെ, കരാർകൃഷി വരുന്നതോടെ അവ കൃഷിചെയ്യാൻ കരാർ എടുത്ത കമ്പനിക്ക് കഴിയും. വിളകളുടെ വില തീരുമാനിക്കുന്നതും അതിലൂടെ ലാഭം കൊയ്യുന്നതും കോർപറേറ്റുകളായിരിക്കും.

കർഷകരുടെ ആത്മഹത്യാ നിരക്ക് കൂടുന്ന ഭാരതത്തിൽ ഈ നീക്കം അവരെ വഴിയാധാരമാക്കുകയേ ചെയ്യുകയുള്ളൂ. മോദിയുടെ സുഹൃത്തുക്കളായ കോർപ്പറേറ്റ് ഭീമന്മാരെ സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നും രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP