Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂര്യ യുവാക്കളെ വഴിതെറ്റിക്കുകയാണ്; അഗരം ഫൗണ്ടേഷൻ ഭൂലോക തട്ടിപ്പ് സംഘം; സൂര്യയുടെ മുഖത്ത് ചെരിപ്പൂരി അടിച്ചാൽ ഒരു ലക്ഷം രൂപ പാർട്ടി് നൽകും; നടൻ സൂര്യയെ കടന്ന് ആക്രമിച്ച് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് നടൻ സൂര്യയ്ക്കെതിരെ പ്രകോപന പരാമർശവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്. സൂര്യയും അദ്ദേഹത്തിന്റെ ചാരിറ്റിബൾ ട്രസ്റ്റും തട്ടിപ്പുകാരാണെന്നും സൂര്യയുടെ മുഖത്ത് ചെരിപ്പൂരി അടിച്ചാൽ ഒരു ലക്ഷം രൂപ പാർട്ടി പ്രസിഡന്റ് അർജുൻ സമ്പത്ത് നൽകുമെന്നുമായിരുന്നു ഹിന്ദു മക്കൾ കക്ഷി നേതാവിന്റെ പരാമർശം.

നീറ്റ് പരീക്ഷയ്ക്കെതിരായ സൂര്യയുടെ പരാമർശമായിരുന്നു ഹിന്ദു മക്കൾ കക്ഷിയെ ചൊടിപ്പിച്ചത്. സൂര്യ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും അഗരം ഫൗണ്ടേഷൻ തട്ടിപ്പ് സംഘമാണെന്നും നേതാവ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സർക്കാർ പോലും അഞ്ച് വയസുമുതലാണ് കുട്ടികൾ വിദ്യഭ്യാസം നൽകുന്നത്.

കമ്മ്യൂണിസ്റ്റുകാരിൽ നിന്നും ദ്രാവിഡ കക്ഷികളിൽ നിന്നും കാശ് വാങ്ങിയാണ് നിയമത്തിനെയും കോടതിയെയും സൂര്യ വെല്ലുവിളിക്കുന്നത് എന്നും ഇയാൾ മാധ്യമങ്ങളോട് പറയുന്നുണ്ട്. സൂര്യയെ അറസ്റ്റ് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.
തമിഴ്‌നാട്ടിൽ എവിടെ പോയാലും സൂര്യയുടെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പാർട്ടിയുടെ പ്രസിഡന്റ് അർജുൻ സമ്പത്ത് വഴി നൽകുമെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് പറഞ്ഞു.

എന്നാൽ പ്രസ്താവന വിവാദമായതോടെ ഹിന്ദു മക്കൾ കക്ഷി പ്രസിഡന്റ് അർജുൻ സമ്പത്ത് പരാമർശത്തെ തള്ളി പറഞ്ഞു. നീറ്റ് പരീക്ഷയ്ക്ക് എതിരായ സൂര്യയുടെ പരാമർശം അറിവില്ലാത്തതുകൊണ്ടാണെന്നും മനുസ്മൃതിയും നീറ്റും തമ്മിൽ എന്താണ് ബന്ധമെന്നും അർജുൻ ചോദിച്ചു. താനോ പാർട്ടിയോ സൂര്യയെ അടിക്കാനോ അടിക്കുന്നവർക്ക് കാശ് നൽകുമെന്നോ പറഞ്ഞിട്ടില്ലെന്നും അർജുൻ പറഞ്ഞു.

ദ്രാവിഡ കഴകം പാർട്ടിയുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പ്രചാരണത്തിൽ സൂര്യ വീണു പോകുകയാണെന്നും അവരുടെ പ്രചാരണ ആയുധമാകരുതെന്നും ഇത് സൂര്യയെയും അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാറിനെയും നേരിട്ട് ബോധ്യപ്പെടുത്തുമെന്നും അർജുൻ പറഞ്ഞു.
നേരത്തെ നീറ്റിന് എതിരായ സൂര്യയുടെ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം കോടതിക്ക് കത്ത് നൽകിയിരുന്നു.എന്നാൽ നീറ്റ് വിഷയത്തിലെ പരാമർശത്തിൽ നടൻ സൂര്യയ്‌ക്കെതരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി അതേസമയം, സൂര്യയുടെ പരാമർശം അനാവശ്യവും അനുചിതവുമാണെന്നും കോടതി പറഞ്ഞു.

നടനെതിരെ നടപടി പാടില്ലെന്നാവശ്യപ്പെട്ട് ആറ് ജഡ്ജിമാരും മദ്രാസ് ഹൈക്കോടതിക്ക് കത്തയച്ചിരുന്നു. നേരത്തെ സ്വന്തം ജീവനിൽ ഭയപ്പെടുന്നതുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ നീതി നടപ്പാക്കുന്ന കോടതികൾ വിദ്യാർത്ഥികളോട് ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാൻ നിർദ്ദേശിക്കുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു.കോവിഡ് വ്യാപനത്തിനിടെ നടന്ന നീറ്റ് പരീക്ഷയെഴുതാനാകാത്തതിൽ മനംനൊന്ത് തമിഴ്‌നാട്ടിൽ നാല് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് പരീക്ഷാ നടത്തിപ്പിനെ രൂക്ഷമായി വിമർശിച്ച് സൂര്യ രംഗത്തെത്തിയത്

സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് അയച്ച കത്തിൽ പറഞ്ഞത്.

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP