Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഷിക ബില്ലിനെ എതിർക്കുന്നവർ കർഷക വിരുദ്ധർ; പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദിത്തപരമായ സമീപനം; പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ

കാർഷിക ബില്ലിനെ എതിർക്കുന്നവർ കർഷക വിരുദ്ധർ; പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദിത്തപരമായ സമീപനം; പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാർഷിക ബില്ലിനെ എതിർത്തതിന്റെ പേരിൽ പ്രതിപക്ഷത്തിനെതിരെ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ. ബില്ലിനെ എതിർത്തവർ കർഷക വിരുദ്ധരാണെന്ന് നഡ്ഡ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ കർഷകരെ കഴിഞ്ഞ 70 വർഷമായി അവർ നേരിടുന്ന അനീതിയിൽ നിന്ന് മോചിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനം ദൗർഭാഗ്യകരമാണ്. പ്രതിപക്ഷം പ്രോട്ടോക്കോൾ ലംഘിച്ചു. ജനാധിപത്യ സംവിധാനങ്ങൾ സുഗമമായി നടക്കേണ്ടതുണ്ട്. എന്നാൽ അതിന് വിപരീതമാണ് സഭയിൽ സംഭവിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ ചെയർമാനോട് ആവശ്യപ്പെടും.

കാർഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട് ബില്ലിന്റെ ഭാഗമാവേണ്ടവർ അത് തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. അവർ കർഷകരുടെ സ്വാതന്ത്ര്യത്തെയാണ് തടസ്സപ്പെടുത്തിയത്. ബില്ലിനെ എതിർക്കുന്നവർ കർഷക വിരുദ്ധരാണെന്നും ജെ.പി.നഡ്ഡ പ്രതികരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ പാസാക്കിയത്. ബിൽ സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ബില്ലുകളുടെ പകർപ്പ് കീറുകയും ചെയ്തിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP