Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒൻപത് കെട്ടിടങ്ങൾ നിർമ്മിച്ചുവെന്ന് വെളിപ്പെടുത്തൽ; കെട്ടിടങ്ങൾ നിർമ്മിച്ച സ്ഥലത്തേക്ക് പോകാൻ ചൈനീസ് സൈനികർ വില്ലേജ് കൗൺസിൽ തലവനെ അനുവദിച്ചില്ല; നേപ്പാളിലെ ജനങ്ങളേയും അവിടേക്ക് പ്രവേശിപ്പിക്കുന്നുമില്ല

നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒൻപത് കെട്ടിടങ്ങൾ നിർമ്മിച്ചുവെന്ന് വെളിപ്പെടുത്തൽ; കെട്ടിടങ്ങൾ നിർമ്മിച്ച സ്ഥലത്തേക്ക് പോകാൻ ചൈനീസ് സൈനികർ വില്ലേജ് കൗൺസിൽ തലവനെ അനുവദിച്ചില്ല; നേപ്പാളിലെ ജനങ്ങളേയും അവിടേക്ക് പ്രവേശിപ്പിക്കുന്നുമില്ല

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യക്കും പുറമേ നേപ്പാളിന്റെയും ഭൂപ്രദേശം കൈയേറി ചൈന. ഒൻപത് കെട്ടിടങ്ങളാണ് കൈയേറ്റ സ്ഥലത്താിയ ചൈന നിർമ്മിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തൽ. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന കടന്നുകയറ്റം നടത്തിയത്. പ്രദേശത്തെ വില്ലേജ് കൗൺസിൽ തലവൻ വിഷ്ണു ബഹാദുർ ലാമ പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് ഈ വിവരം അധികൃതർ അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

കെട്ടിടങ്ങൾ നിർമ്മിച്ച സ്ഥലത്തേക്ക് പോകാൻ ചൈനീസ് സൈനികർ വില്ലേജ് കൗൺസിൽ തലവനെ അനുവദിച്ചില്ല. നേപ്പാളിലെ ജനങ്ങളേയും അവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. ചൈനീസ് സൈനികരോട് സംസാരിക്കാൻ വില്ലേജ് കൗൺസിൽ തലവൻ ശ്രമിച്ചുവെങ്കിലും അവർ സംസാരിക്കാൻ കൂട്ടാക്കിയില്ല. ഉടൻ തിരിച്ചുപോകാൻ ചൈനീസ് സൈനികർ അദ്ദേഹത്തോട് നിർദ്ദേശിച്ചു. ഇതോടെ മൊബൈൽ ഫോണിൽ കെട്ടിടങ്ങളുടെ ചിത്രം പകർത്തിയശേഷം അദ്ദേഹം മടങ്ങി. നേപ്പാൾ അതിർത്തി രണ്ട് കിലോമീറ്ററോളം കൈയേറിയാണ് ചൈന കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.

നേപ്പാളിലെ അസിസ്റ്റന്റ് ചീഫ് ഡിസ്ട്രിക്ട് ഓഫീസർ നടത്തിയ പരിശോധനയിൽ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അധികൃതർ വിവരം അറിയിച്ചിട്ടുണ്ട്. ചൈന 11 സ്ഥലങ്ങളിൽ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം ജൂണിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP