Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വർണ്ണക്കടത്ത് കേസിൽ കെടി റമീസിന്റെ ജാമ്യത്തിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയെന്ന് വാർത്ത; കൈരളി ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ്

സ്വർണ്ണക്കടത്ത് കേസിൽ കെടി റമീസിന്റെ ജാമ്യത്തിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയെന്ന് വാർത്ത; കൈരളി ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ്

സ്വന്തം ലേഖകൻ

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് കൈരളി ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുസ്ലിം ലീഗ്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി കെടി റമീസിന്റെ ജാമ്യത്തിനായി പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു എന്നായിരുന്ന ഇന്ന് കൈരളി ന്യൂസ് ചാനൽ നൽകിയ വാർത്ത. ഈ വാർത്ത വ്യാജമാണെന്നും വാർത്ത നൽകിയ കൈരളി ന്യൂസ് ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുസ്ലിം ലീഗ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

സ്വർണക്കടത്ത് കേസിൽ സർക്കാറും ഇടതു മുന്നണിയും പ്രതിരോധത്തിലായതോടെയാണ് പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ വ്യാജ വാർത്തകളുമായി രംഗത്തുവന്നിരിക്കുന്നത്.മറ്റൊരു മാധ്യമവും ഇക്കാര്യം ഏറ്റെടുത്തില്ല. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ സ്വീകരിക്കുക. കൈരളി ചാനലിൽ വന്ന വാർത്ത ഫേസ്‌ബുക്കിലും വാട്സ്ആപ്പിലും അടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.ജലീലിനെതിരായ സമരം ഖുർആൻ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാർട്ടി ചാനൽ രംഗത്ത് വന്നിരിക്കുന്നതെന്നും മുസ്ലിംലീഗ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് കൈരളി ന്യൂസ് ചാനൽ കെടി റമീസിന്റെ ജാമ്യത്തിനായി പികെ കുഞ്ഞാലിക്കുട്ടി എംപി ഇടപെട്ടു എന്ന തരത്തിൽ വാർത്ത സംപ്രേഷണം ചെയ്തത്. ആർഎസ്എസുമായി ചർച്ച നടത്തിയ കുഞ്ഞാലിക്കുട്ടി റമീസിന്റെ ജാമ്യത്തിനായി ഇടപെടുകയായിരുന്നു എന്ന് വാർത്തയിൽ പറയുന്നു. ലീഗ് ആർഎസ്എസിനു വഴങ്ങാം എന്ന ധാരണയിലാണ് ജാമ്യം ലഭിച്ചത്.

കസ്റ്റംസ് ചാർജ് ഷീറ്റ് നൽകാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസിൽ ചാർജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയാണ് റമീസ്. മുസ്ലിംലീഗ്- ആർഎസ്എസ് ധാരണയുടെ ഫലമാണ് ജാമ്യമെന്ന വിമർശനം ലീഗിനുള്ളിൽ ഉയരുന്നു എന്നുമായിരുന്നു കൈരളി ന്യൂസ് ഇന്ന് ബ്രേക്കിംഗായി സംപ്രേഷണം ചെയ്ത വാർത്ത. ഈ വാർത്തക്കെതിരെയാണ് ഇപ്പോൾ മുസ്ലിം ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP