Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാണാസുര സാഗർ, ഷോളയാർ ഡാമുകൾ തുറന്നു; എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ സംസ്ഥാനത്ത്

ബാണാസുര സാഗർ, ഷോളയാർ ഡാമുകൾ തുറന്നു; എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ സംസ്ഥാനത്ത്

സ്വന്തം ലേഖകൻ

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ, ഷോളയാർ അണക്കെട്ടുകൾ തുറന്നു. ജലനിരപ്പ് 775 മീറ്ററിൽ എത്തിയതോടെയാണ് ബാണസുര സാഗറിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്. കടമാൻ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്താൻ നിർദ്ദേശം.

ഷോളയാർ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തമിഴ്‌നാട് തുറന്നത്. വടക്കൻ ജില്ലകളിൽ മഴശക്തമായി തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കേരളത്തിൽ എത്തി. വയനാട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിൽ ഉള്ള സംഘങ്ങൾക്ക് പുറമെയാണ് മൂന്ന് സംഘം എത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP