Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 84,916 ആയി

യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് ബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 84,916 ആയി

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 84,916 ആയി. ഇവരിൽ 74,273 പേർ ഇതിനോടകം രോഗമുക്തരായി. നിലവിൽ 10,239 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 97,000 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 87 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ യുഎഇയിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവിഡ് വാക്സിൻ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് നൽകിത്തുടങ്ങി. യുഎഇ ആരോഗ്യ മന്ത്രി അബ്‍ദുൽ റഹ്‍മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിനാണ് യുഎഇയിൽ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. 125 രാജ്യങ്ങളിൽ നിന്നുള്ള 30,000 പേർക്ക് ഇതിനോടകം ഈ വാക്സിൻ നൽകിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP