Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂറുമാറ്റത്തിനൊപ്പം പണ്ട് പറഞ്ഞതെല്ലാം മായ്ച്ച് കളഞ്ഞ് നടി ഭാമ; ആക്രമണത്തിനിരയായ സുഹൃത്തിനെ പിന്തുണച്ചുള്ള പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

കൂറുമാറ്റത്തിനൊപ്പം പണ്ട് പറഞ്ഞതെല്ലാം മായ്ച്ച് കളഞ്ഞ് നടി ഭാമ; ആക്രമണത്തിനിരയായ സുഹൃത്തിനെ പിന്തുണച്ചുള്ള പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളായ സിദ്ദിഖും ഭാമയും കൂറുമാറിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരുടേയും കൂറുമാറ്റത്തിനെതിരെ രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, രേവതി, ആഷിഖ് അബു, എഴുത്തുകാരൻ എൻഎസ് മാധവൻ എന്നിവരടക്കം പലരും രംഗത്തെത്തിയിരുന്നു. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് ഫേസ്‌ബുക്കിൽ അവർ പ്രതിഷേധമറിയിച്ചത്. കൂടെ നിൽക്കേണ്ട ഘട്ടത്തിൽ തന്നെ കൂറുമാറിയത് നാണക്കേടെന്നായിരുന്നു നടിമാരായ റിമ കല്ലിങ്കൽ, രേവതി എന്നിവർ ആരോപിച്ചത്. വിവാദവും വിമർശനവും കത്തിനിൽക്കെ, ആക്രമിക്കപ്പെട്ട യുവനടിയെ അനുകൂലിച്ച് മുൻപ് പോസ്റ്റ് ചെയ്ത കുറിപ്പ് ഫേസ്‌ബുക്കിൽ നിന്ന് നടി ഭാമ ഡിലീറ്റ് ചെയ്തു.

സാക്ഷികളായ സിദ്ദിഖും ഭാമയും കേസിന്റെ വിചാരണ വേളയിൽ കൂറുമാറിയതോടെ ഭാമയുടെ ഫേസ്‌ബുക്ക് പേജിലും നിരവധി പേർ വിയോജിപ്പ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭാമ പോസ്റ്റ് നീക്കം ചെയ്തത്. പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ കുറ്റവാളികളെയെല്ലാം പിടികൂടാൻ കഴിഞ്ഞതിൽ വളരെ ആശ്വാസമുണ്ടെന്നും പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നുമായിരുന്നു ഭാമയുടെ പഴയ പോസ്റ്റിൽ പറഞ്ഞിരുന്നത്.

പഴയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെതന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാൻ കഴിഞ്ഞതിൽ വളരെ ആശ്വാസം. എത്രയും വേഗത്തിൽതന്നെ മറ്റു നടപടിക്രമങ്ങൾ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസിൽ എന്റെ സുഹൃത്തിന് അനുകൂലമായി പൂർണമായ നീതി നടപ്പിലാക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?

ശിക്ഷാനടപടികളിൽ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകൾക്കും നമ്മുടെ നാട്ടിൽ പേടി കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്?

'എന്റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക..'

എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP