Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതരസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ഡക്കറേഷൻ എന്തിനാണ്? നമുക്കൊപ്പം അതിഥി തൊഴിലാളികളുടെ ലേബലിൽ അൽഖ്വയ്ദയും കേരളത്തെ താവളമാക്കുകയായിരുന്നു; പശ്ചിമബംഗാളു പോലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് കേരളത്തെ മറയാക്കാൻ അവർക്ക് കഴിഞ്ഞത് ഇവിടുത്തെ ഭരണകൂടം അവർക്കു അതിഥി തൊഴിലാളികളെന്ന പേരിൽ നല്കുന്ന പ്രത്യേക പരിഗണനകളാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഇതരസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ഡക്കറേഷൻ എന്തിനാണ്? നമുക്കൊപ്പം അതിഥി തൊഴിലാളികളുടെ ലേബലിൽ അൽഖ്വയ്ദയും കേരളത്തെ താവളമാക്കുകയായിരുന്നു; പശ്ചിമബംഗാളു പോലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് കേരളത്തെ മറയാക്കാൻ അവർക്ക് കഴിഞ്ഞത് ഇവിടുത്തെ ഭരണകൂടം അവർക്കു അതിഥി തൊഴിലാളികളെന്ന പേരിൽ നല്കുന്ന പ്രത്യേക പരിഗണനകളാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

അതിഥി ദേവോ ഭവ.! ഭാരതീയ സംസ്‌ക്കാരത്തിന്റെ ചരിത്രത്താളുകളിൽ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകൾ. ദൈവത്തെപ്പോലെ കരുതുന്ന അതിഥികൾ ദൈവത്തിനൊപ്പം നിൽക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ അവിടെ സ്വർഗം വിരിയുന്നു.ഈ ഒരു മനോഹര സങ്കല്പത്തിലാണോ നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ഇതരസംസ്ഥാനതൊഴിലാളികളെ അതിഥി തൊഴിലാളികളെന്നു നാമകരണം ചെയ്ത് ഊട്ടുപ്പുരയുടെ കാവൽക്കാരനായി അവരെ ഊട്ടിവളർത്തിയതെന്നറിയില്ല. വാസ്തവമെന്തായാലും അതിഥികളിൽ കുറേപ്പേർ ചാവ് അടിയന്തിരം നടത്താനുള്ള മെഗാപ്ലാനുമായി കുടിയേറിയവരാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലിപ്പോൾ.

തിഥി നോക്കാതെ ഭവനത്തിലെത്തുന്നവനാണ് അതിഥി .അവർ അധികം നാൾ വീട്ടിൽ തങ്ങാറില്ല. വേതനം പറ്റാറില്ല .വിനോദസഞ്ചാരത്തിനെത്തുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് യഥാർത്ഥത്തിൽ കേരളത്തിലെ അതിഥികൾ. അല്ലാതെ തൊഴിൽ തേടി ഇവിടെയെത്തിയ തൊഴിലാളികളല്ലാ.സർവ്വരാജ്യ തൊഴിലാളികളെല്ലാം ഒരേ ലേബൽ പേറുന്നവരാണ്.അവിടെ അതിഥിയും ആതിഥേയരുമില്ല.തൊഴിലെടുക്കുന്നു;അതിനുള്ള വേതനം കൈപ്പറ്റുന്നു. എന്നിട്ടും എന്താണ് ഈ കേരളത്തിൽ മാത്രം അവർക്ക് ഈ കൺസിഡറേഷൻ? ഇതരസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ഡക്കറേഷൻ? അതാണ് മക്കളേ അന്തർധാര!

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട്, ഒരു കണക്കും മേൽവിലാസവും ഇല്ലാതെ അവരെ ഇവിടെ ഊട്ടിവളർത്തിയതിന്റെ വിപരീതഫലം കൊറോണക്കാലത്ത് നമ്മൾ പായിപ്പാട്ട് കണ്ടതാണ്. അതിനും മുമ്പേ എത്രയോ വട്ടം പാലുകൊടുത്ത കൈയ്ക്കു തന്നെ കൊത്തി രാജവെമ്പാലപോലെ ഫണം വിരിച്ചു അവന്മാർ മരണനൃത്തം ആടിയതിനു നമ്മൾ പലവട്ടം സാക്ഷിയായതുമാണ്. താൽക്കാലികലാഭം നോക്കി, കുത്തകമുതലാളിമാരും എന്തിന്, സർക്കാർ പോലും, സ്വന്തം നാട്ടിലെ തൊഴിലാളികളെ തഴഞ്ഞു, ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൃത്യമായ ഊരും പേരും ജീവിതപശ്ചാത്തലവും നോക്കാതെ കൊണ്ടുവന്നു താമസിപ്പിച്ച ഇവർ അന്നം കൊടുത്ത കൈകളിൽ തന്നെ കടിച്ച എത്രയോ ക്രിമിനൽ കേസുകളുണ്ട്. അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇവരിൽ പലരും ഇന്ത്യക്കാർ പോലുമല്ല. ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ് ഏറിയ പങ്കുമെന്ന് എത്രയോ വട്ടം തെളിഞ്ഞതുമാണ്.

2013'ൽ 25 ലക്ഷത്തിലധികം ഉണ്ടായിരുന്ന ഈ അതിഥികൾ' 40 ലക്ഷമായെന്നും ഇവർ ഒരു വർഷം പുറത്തേക്കയക്കുന്നത് കോടികളാണെന്നും പരസ്യമായ രഹസ്യമാണ്.പണ്ട് ദാദാബായ് നവറോജി ബ്രിട്ടീഷ്‌ക്കാരുടെ കൊള്ളയെ വിശേഷിപ്പിക്കാൻ കണ്ടുപിടിച്ച ഡ്രെയിൻ തിയറി യഥാർത്ഥത്തിൽ സംഭവിക്കുന്നത് കേരളത്തിലാണ് ഇപ്പോൾ. ആലുവയും പെരുമ്പാവൂരും പയ്യന്നൂരുമൊക്കെ ഒരു മിനി ബംഗ്ലാദേശാണ് ഇപ്പോൾ. ഇവരെല്ലാവരും മോശക്കാരോ ക്രിമിനലുകളോ അല്ല.എന്നാൽ ഭയപ്പെടേണ്ട വസ്തുത ഇവർ ഒരാൾകൂട്ടമായി ചേർന്നുക്കഴിഞ്ഞാൽ അഥവാ സംഘടിക്കപ്പെട്ടാൽ ഏത് കർഫ്യൂവിനെയും മറികടക്കാൻ കെല്പുള്ളവരാണ് എന്നതാണ്. ഇവിടെ ഇവരെ ഒരു കൂട്ടമാക്കാനും സംഘടിപ്പിക്കാനും കൃത്യമായ അജണ്ടയുണ്ട്. ആ അജണ്ട നമ്മൾ CAA വിരുദ്ധ പ്രക്ഷോഭസമയത്തും ലോക്ഡൗൺ കാലത്തും കണ്ടു കഴിഞ്ഞു.

എത്രയോ വർഷങ്ങളായി നമ്മൾ അണ്ണാച്ചിയെന്നു വിളിക്കുന്ന തമിഴന്മാർ കേരളത്തിലുണ്ട്. തുണിയും, പാത്രങ്ങളും, ചിട്ടിയും, പാട്ടവുമായൊക്കെ അവർ നമ്മളില്ലാത്തപ്പോൾ നമ്മുടെ ഉമ്മറത്തു വരെ കയറിയിരുന്നിട്ടുണ്ട്. അവരിലാരും അന്നം കൊടുത്തവരെ കൊന്നിട്ടില്ല. ആതിഥേയ സഹോദരിമാരെ പീഡിപ്പിച്ചുക്കൊന്നിട്ടില്ല. വർ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുമുണ്ട്. പക്ഷേ കൊടി പിടിക്കാനും, പ്രക്ഷോഭം നടത്താനും, മുഖ്യമന്ത്രിയെ വിറപ്പിക്കാനും അവർ പോയിട്ടില്ല. നമ്മുടെ തൊട്ടയൽപക്കത്തുകാരായ അവരെ നമ്മൾ അതിഥികളാക്കാൻ മിനക്കെടാത്തത് അവരിലൂടെ ഇവിടെ വോട്ടുബാങ്ക് കച്ചവടം നടത്താൻ, വർഗ്ഗീയത ഇളക്കിവിടാൻ സ്‌ക്കോപ്പില്ലാത്തതിനാലാണ്.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇന്നലെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റിലായ മൂന്നു പേർ. തീവ്രവാദഗ്രൂപ്പുകളുമായി അടുത്തിടപ്പെട്ടിരുന്ന ഇവർ എത്രയോ നാളുകളായി നമുക്കൊപ്പം അതിഥിതൊഴിലാളികളുടെ ലേബലിൽ കേരളത്തെ താവളമാക്കുകയായിരുന്നു. പശ്ചിമബംഗാളു പോലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് കേരളത്തെ മറയാക്കാൻ അവർക്ക് കഴിഞ്ഞത് ഇവിടുത്തെ ഭരണകൂടം അവർക്കു അതിഥി തൊഴിലാളികളെന്ന പേരിൽ നല്കുന്ന പ്രത്യേക പരിഗണനകളാണ്. ഈ രീതിയിൽ മുന്നോട്ടുപ്പോയാൽ അതിഥികൾ ആതിഥേയരുടെ അടിയന്തിരം നടത്തുന്നവരായി മാറുന്ന കാലം വിദൂരമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP