Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ കടകളാകുന്നു; 'കെഎസ്ആർടിസി സേഫ് ടു ഈറ്റ്' പദ്ധതി ഇങ്ങനെ

കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ കടകളാകുന്നു; 'കെഎസ്ആർടിസി സേഫ് ടു ഈറ്റ്' പദ്ധതി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ കടകളാകുന്നു. 92 ഡിപ്പോകളിലും ഉപയോഗ ശൂന്യമായ ബസുകൾ കടകളായി മാറ്റാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ഉപയോഗ ശൂന്യമായ ബസ് കെഎസ്ആർടിസി ഷോപ്പിന്റെ മാതൃകയിൽ നിർമ്മിച്ചുനൽകും. ഒരു ബസ് ഷോപ്പാക്കി മാറ്റാൻ 2 ലക്ഷത്തോളം രൂപ ചെലവാകുമെന്ന് അധികൃതർ പറഞ്ഞു. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ 150 ബസുകൾ കടകളായി മാറ്റും. 'കെഎസ്ആർടിസി സേഫ് ടു ഈറ്റ്' എന്നാണ് പദ്ധതിയുടെ പേര്

ലേലത്തിൽ പിടിക്കുന്ന വ്യക്തികൾക്കു ഷോപ് ബസ് 5 വർഷത്തേക്കു വാടകയ്ക്ക് നൽകും. കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിക്കാരനു വിറ്റാൽ കിട്ടുന്നത് 1.5 ലക്ഷം രൂപയാണ്. ഷോപ് ബസിനു 5 വർഷത്തെ വാടക മാത്രം 12 ലക്ഷം രൂപ ലഭിക്കും. ഷോപ് ബസ് 5 വർഷത്തിനു ശേഷവും ഉപയോഗിക്കാമെന്നതാണ് പുതിയ പദ്ധതിയുടെ മെച്ചം. മിൽമ, ഹോർട്ടികോർപ്, കെപ്‌കൊ, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ഉടൻ കെഎസ്ആർടിസി ബസുകളിൽ വിൽപനശാലകൾ തുടങ്ങും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP