Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെയർബ്രീസ്, ലോകത്തിലെ ആദ്യത്തെ ചാർട്ടർ ഫ്‌ളൈറ്റ് ജിഡിഎസ് സമാരംഭിച്ചു

സ്വന്തം ലേഖകൻ

ചാർട്ടർ ഫ്‌ളൈറ്റ് പ്രവർത്തനത്തിനായി ലോകത്തെ ആദ്യത്തെ ആഗോള വിതരണ സംവിധാനം (ജിഡിഎസ്) പ്ലാറ്റ്ഫോമായ www.farebreeze.com, പ്രവർത്തനം ആരംഭിച്ചു. 2013 മുതൽ തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ ടെക്‌നോളജി ആൻഡ് ടൂർ കമ്പനിയായ ട്രാവൽഷോർ ഗ്രൂപ്പ് ആണ്

ഫെയർബ്രീസ് എന്ന പേരിൽ ചാർട്ടർ വിമാനങ്ങൾക്ക് മാത്രമായി ആഗോള വിതരണ സംവിധാനം ഒരുക്കിയത്.

കോവിഡ് 19 മൂലം ആഗോള തലത്തിൽ അപ്രതീക്ഷിതമായി സംജാതമായ യാത്ര വിലക്കുകളും വ്യോമയാന പ്രതിസന്ധിയും കാരണം താറുമാറായ സാധാരണ യാത്രാ വിമാന സർവീസുകളുടെ കുറവും ആവശ്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനും ലോകമെങ്ങുമുള്ള കമ്പനികളും രാജ്യങ്ങളും വലിയ തോതിൽ ചാർട്ടർ വിമാനങ്ങളെ ആശ്രയിച്ചു തുടങ്ങിയ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആണ്, ആഗോള തലത്തിൽ ഇത്തരമൊരു സംവിധാനത്തിന്റെ അപര്യാപ്തതയും ആവശ്യകതയും ബോധ്യപ്പെട്ടതെന്ന് ട്രാവൽഷോർ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ അലക്‌സ് ജേക്കബ് അറിയിച്ചു.

നിലവിൽ ആഗോള തലത്തിൽ തന്നെ ലഭ്യമായ ചാർട്ടർ വിമാനകമ്പനികളുടെയും ഷെഡ്യൂളുകൾ പ്രസിദ്ധീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള ടിക്കറ്റുകൾ വാങ്ങാൻ മറ്റ് ഏജന്റുമാരെ പ്രാപ്തമാക്കുന്നതിനുമുള്ളതും ഫ്‌ളൈറ്റ് ചാർട്ടർ ഏജന്റിനായുള്ള ജിഡിഎസിന്റെ സംവിധാനവും ലോകത്തു തന്നെ ആദ്യത്തേതാണെന്ന് അലക്‌സ് കൂട്ടിച്ചേർത്തു.

നിലവിലുള്ള എല്ലാ ജിഡിഎസ് സംവിധാനങ്ങളും ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷൻ അംഗീകരിച്ച ഷെഡ്യൂൾ ഫ്‌ളൈറ്റുകളുടെ വിവരങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളൂ എന്നതിനാൽ, നിലവിലെ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ യാത്രക്കാർക്ക് യാത്ര സൗകര്യം ലഭ്യമായിട്ടും വിവരങ്ങളുടെ അപര്യാപ്തതയും സാങ്കേതിക വിദ്യയുടെ പരിമിതികളും കാരണം നിർദിഷ്ട സമയത്തു എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥ ഒരു വശത്തും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകളിൽ സീറ്റുകൾ കിടക്കുന്നത് മൂലമുള്ള ചാർട്ടർ വിമാനകമ്പനികൾക്ക് ഒഴിവാക്കാനും പുതിയ ജി ഡി എസ് സഹായിക്കും എന്ന് അലക്‌സ് അഭിപ്രായപ്പെട്ടു.

ട്രാവൽഷോറിന്റെ സ്ഥാപകനും സിഇഒയുമായ അലക്‌സ് ജേക്കബ് പറയുന്നതനുസരിച്ച്, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനും ആഗോള യാത്രയ്ക്കും COVID- 19 ന് ശേഷമുള്ള യാത്രക്കാരെ പരിപാലിക്കുന്നതിന് കൂടുതൽ നൂതന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും ആവശ്യമാണ്. കോവിഡ് യാത്രാവിലക്കുകൾ കാരണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ അവരുടെ ജന്മദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായി, ഒട്ടുമിക്ക രാജ്യങ്ങളും ചാർട്ടർ വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അത് കൂടാതെ ഹെൽത്ത് എമർജൻസി, വലിയ കമ്പനികളുടെ ബിസിനസ് ആവശ്യങ്ങൾ തുടങ്ങിയവക്കൊക്കെ വലിയ തോതിൽ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള ചാർട്ടർ ഫ്‌ളൈറ്റ് കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള കുതിച്ചുചാട്ടം കഴിഞ്ഞ 6 മാസക്കാലയളവിൽ ഉണ്ടായിരുന്നു,

ഇതിനുപുറമെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള മിക്ക ചാർട്ടറുകളും ഇപ്പോൾ വിവിധ പോയിന്റുകളിൽ നിന്ന് പോയിന്റുകളിലേക്ക് യാത്രക്കാരെ കൊണ്ട് വരാനും പോകാനും കഴിഞ്ഞ ഏതാനും മാസങ്ങളായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ആഗോള ടൂറിസം പ്രൊഫഷണലുകളുടെ അസോസിയേഷനായ സ്‌കാൽ ഇന്റർനാഷണലിന്റെ ലോക പ്രസിഡന്റ് കൂടിയായ ന്യൂസിലാന്റിൽ നിന്നുള്ള ആഗോള പ്രശസ്ത ട്രാവൽ പ്രൊഫഷണലായ പീറ്റർ മോറിസൺ. ജിഡിഎസ് പ്ലാറ്റ്ഫോമിന്റെ ആഗോള സമർപ്പണം, സ്‌കാൽ ഇന്റർനാഷണലിന്റെ ഓൺലൈൻ ഗ്ലോബൽ മീറ്റിലൂടെയാണ് നിർവ്വഹിച്ചത്. എയർലൈൻ, ഹോട്ടൽ, ട്രാവൽ ഏജന്റ്, ടൂർ ഓപ്പറേറ്റർ, ടൂറിസവുമായി ബന്ധമുള്ള മേഖലകളിലെ 14000 അംഗങ്ങൾ ഉൾപ്പെടുന്ന സ്‌കാൾ ഇന്റർനാഷണൽ 1934 മുതൽ 100ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള സംഘടനയാണ്.

ഫെയർബ്രീസ് സിസ്റ്റത്തിൽ ലഭ്യമായ ഫ്‌ളൈറ്റ് ഷെഡ്യൂളിന്റെ സമൃദ്ധമായ ഉള്ളടക്കമാണ്, ഇതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചാർട്ടർ കമ്പനികൾക്കും ട്രാവൽ ഏജന്റുമാർക്കും സൗകര്യം ഉൾപ്പെടുത്തുകയും ഓരോ യാത്രക്കാരനും അവരുടെ യാത്ര ആവശ്യകതക്കനുസരിച്ചു ജിഡിഎസ് സംവിധാനം പ്രയോജനപ്പെടുത്താനാകും. യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിനായി, ചാർട്ടർ വിതരണക്കാർക്ക്, അവരുടെ ഇഷ്ടാനുസൃതമുള്ള ടിക്കറ്റ് തരണ സംവിധാനത്തിലൂടെ ചാർട്ടർ ഫ്‌ളൈറ്റുകളും പ്രത്യേക ഓഫറുകളും പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു മികച്ച ജിഡിഎസ് റിസർവേഷൻ സിസ്റ്റം കൂടിയാണിത്. എളുപ്പത്തിലുള്ള ബുക്കിംഗും പൂർത്തീകരണ വർക്ക്ഫ്‌ളോയും സംയോജിപ്പിച്ച് വെണ്ടർമാരെയും വരിക്കാരെയും ഉൽപാദനപരമായ ബിസിനസ്സ് ഇടപഴകലിനായി പ്രാപ്തരാക്കുന്നു എന്ന പ്രത്യേകതയും ഫെയർബ്രീസീനുണ്ട്. എല്ലാ നിർദ്ദിഷ്ട ഏജന്റുമാർക്കും പൊതു നിരക്കുകൾ, സ്വകാര്യ നിരക്കുകൾ, പ്രമോഷണൽ നിരക്കുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഉള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം, സ്ഥിരം ഉപഭോക്താക്കളെ നിരന്തരം ഇടപഴകുന്നതിനായി വരിക്കാരായ ഏജന്റുമാർക്ക് അവരുടേതായ നിരക്കുകൾ മാർക്ക്-അപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ, ഫെയർബ്രീസ് എന്ന പുതിയ ആഗോള വിതരണ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അലക്‌സ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP