Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർഡിനൻസുകൾ ഉപയോഗിച്ച് നിയമങ്ങളിൽ മാറ്റംകൊണ്ടുവരുന്നു! പ്രതിഷേധങ്ങളെ നിരോധിക്കുന്നു; ഇതാണോ ജനാധിപത്യം? മോദി സർക്കാറിനെതിരെ ചോദ്യങ്ങൾ ഉയർത്തി പ്രശാന്ത് ഭൂഷൺ

ഓർഡിനൻസുകൾ ഉപയോഗിച്ച് നിയമങ്ങളിൽ മാറ്റംകൊണ്ടുവരുന്നു! പ്രതിഷേധങ്ങളെ നിരോധിക്കുന്നു; ഇതാണോ ജനാധിപത്യം? മോദി സർക്കാറിനെതിരെ ചോദ്യങ്ങൾ ഉയർത്തി പ്രശാന്ത് ഭൂഷൺ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിലപാടിനെ അതിനിശിദമായി വിമർശിച്ചു മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേന്ദ്രസർക്കാർ ഓർഡിനൻസുകൾ കൊണ്ടാണ് ഭരണം നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ആറ് മാസക്കാലത്തിന് ശേഷം പാർലമെന്റ് തുറന്നിട്ടും ചോദ്യങ്ങൾ ചോദിക്കാനുള്ള സമയം എടുത്തുകളഞ്ഞതും അതിഥി തൊഴിലാളികളുടെയും ഡോക്ടർമാരുടെയും മരണത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്ത നടപടിയേയും ഭൂഷൺ വിമർശിച്ചു.

പാർലമെന്റ് സെക്ഷൻ വെട്ടിക്കുറക്കുകയും അതേസമയം നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്താൻ ഓർഡിനൻസ് ഉപയോഗിക്കുകയും ചെയ്യുന്ന സർക്കാറിന്റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പൊതു പ്രതിഷേധങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണെന്നും ഇതാണോ ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു.

കാർഷിക ബില്ലുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

കൊവിഡിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്ന് പറഞ്ഞ കേന്ദ്രത്തിന്റെ നടപടിക്കെതിരെ വൻപ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നത്. കാർഷിക ബില്ലിനെതിരേയും പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP