Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീം കോടതി ജഡ്ജി റൂത്ത് ജിൻസബർഗ് അന്തരിച്ചു

സുപ്രീം കോടതി ജഡ്ജി റൂത്ത് ജിൻസബർഗ് അന്തരിച്ചു

സ്വന്തം ലേഖകൻ

വാഷിങ്ടൻ: യുഎസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ബദർ ജിൻസബർഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ദീർഘനാളായി പാൻക്രിയാസ് കാൻസറിന് ചികിത്സയിലായിരുന്നു.

27 വർഷം യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു. സുപ്രധാന ഭരണഘടന പ്രഖ്യാപനങ്ങൾ നടത്തി. സുപ്രീം കോടതിയിൽ അറിയപ്പെടുന്ന ലിബറൽ നേതാവുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുഖ്യപരിഗണന നൽകുയും ചെയ്തിരുന്നു.

യുഎസ് സുപ്രീം കോടതിയിൽ നിയമിതയായ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്ന റൂത്ത്, 1993 ൽ ബിൽ ക്ലിന്റനാണ് ഇവരെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റു ചെയ്തത്.
ന്യുയോർക്ക് ബ്രൂക്ക്ലിനിലാണ് റൂത്ത് ജനിച്ചു വളർന്നത്. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും കൊളംമ്പിയ യൂണിവേഴ്‌സിറ്റിയിൽ നിന്നു നിയമ ബിരുദവും കരസ്ഥമാക്കി.

1980 ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇവരെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഡിസ്ട്രിക്ട് ഓഫ് കൊളംമ്പിയായിൽ നിയമിച്ചു. ഇവിടെ നിന്നാണ് ഇവർ സുപ്രീം കോടതിയിൽ എത്തുന്നത്. അന്തരിച്ച മാർട്ടിൻ ജിൻസ് ബർഗാണ് ഭർത്താവ്. ജയ്ൻ, ജയിംസ് എന്നിവർ മക്കളാണ്. ആർലിങ്ടൻ നാഷണൽ സെമിട്രിയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP