Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെന്ന് ആരോ​ഗ്യ മന്ത്രി; ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമെന്നും കെ കെ ശൈലജ ടീച്ചർ

കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെന്ന് ആരോ​ഗ്യ മന്ത്രി; ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമെന്നും കെ കെ ശൈലജ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. കോവിഡ് പരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകർത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരവുമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊഴിയൂർ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നവെന്ന പരാതി ഉയർന്നത്. കുളത്തൂർ പഞ്ചായത്ത് പിഎച്ച്‌സി പൊഴിയൂർ എന്ന പേരിൽ മെഡിക്കൽ ഓഫീസറുടെയും പിഎച്ച്‌സിയുടെയും വ്യാജ സീൽ പതിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനെതിരെ പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP