Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാതിരാത്രിയിൽ കളവ് നടത്തുന്നതിനിടെ എസി മുറിയിൽ അല്പം വിശ്രമിച്ചു; വില്ലനായത് കൂർക്കം വലിയും; കള്ളൻ ബാബു പൊലീസിന്റെ പിടിയിലായത് ഇങ്ങനെ

പാതിരാത്രിയിൽ കളവ് നടത്തുന്നതിനിടെ എസി മുറിയിൽ അല്പം വിശ്രമിച്ചു; വില്ലനായത് കൂർക്കം വലിയും; കള്ളൻ ബാബു പൊലീസിന്റെ പിടിയിലായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങിപ്പോയ കള്ളൻ പിടിയിലായി. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോൾ പമ്പുടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ ബാബു എന്ന കള്ളനാണ് എസി മുറിയിൽ കിടന്നുറങ്ങിപ്പോയത്. കള്ളന്റെ കൂർക്കം വലി കേട്ടുണർന്ന വീട്ടുടമ മുറിയുടെ വാതിൽ പൂട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ബാബു എന്നയാളാണ് പിടിയിലായത്. സെപ്റ്റംബർ 12 ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഇയാൾ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയത്. വീട്ടിൽ കടക്കുന്നതിനു മുൻപു തന്നെ ബാബു വീടും ചുറ്റുപാടും നിരീക്ഷിച്ചിരുന്നു. മോഷണം പൂർത്തിയാക്കി അൽപസമയം ഉറങ്ങിയിട്ടു പോകമെന്ന് കരുതിയ ബാബു പക്ഷെ ഗാഢനിദ്രയിലാണ്ടു. വീട്ടിൽ ആരുടെയോ കൂർക്കം വലി കേട്ടുണർന്ന വെങ്കട്ട് റെഡ്ഡി ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ ബാബു മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാൾ കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും കടം വീട്ടാനാണ് ബാബു മോഷ്ടിക്കാൻ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP