Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശക്തമായ കാറ്റിൽ വാഹനങ്ങൾ വായുവിൽ പറന്നു; കാറ്റ് പോയ വഴിയിൽ വൃക്ഷലതാതികളും കെട്ടിടങ്ങളുടെ മുകൾ ഭാഗവുമെല്ലാം വട്ടംചുറ്റി പലഭാഗത്തേയ്ക്കുമായി പതിച്ചു; മഴിയുടെ അകമ്പടികൂടി ആയതോടെ പരിസരാമാകെ ഇരുട്ടു പരന്നു; ഒരു മിനിറ്റിൽ താഴെ നീണ്ടു നിന്ന ചുഴലിക്കാറ്റിൽ ഒരുപ്രദേശം തവിടു പൊടിയായി; ആലുവ എടത്തലയെ കാറ്റ് പ്രതിസന്ധിയിലാക്കുമ്പോൾ

ശക്തമായ കാറ്റിൽ വാഹനങ്ങൾ വായുവിൽ പറന്നു; കാറ്റ് പോയ വഴിയിൽ വൃക്ഷലതാതികളും കെട്ടിടങ്ങളുടെ മുകൾ ഭാഗവുമെല്ലാം വട്ടംചുറ്റി പലഭാഗത്തേയ്ക്കുമായി പതിച്ചു; മഴിയുടെ അകമ്പടികൂടി ആയതോടെ പരിസരാമാകെ ഇരുട്ടു പരന്നു; ഒരു മിനിറ്റിൽ താഴെ നീണ്ടു നിന്ന ചുഴലിക്കാറ്റിൽ ഒരുപ്രദേശം തവിടു പൊടിയായി; ആലുവ എടത്തലയെ കാറ്റ് പ്രതിസന്ധിയിലാക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ഒരു മിനിറ്റിൽ താഴെ നീണ്ടുനിന്ന ചുഴലിക്കാറ്റ് ഒരുപ്രദേശം തവിടുപൊടിയാക്കി. ആലുവയ്ക്കടുത്ത് എടത്തല മലേപ്പിള്ളിയിലാണ് ഇന്ന് രാവിലെ 8 മണിയോടെ ഒരു മിനിറ്റിൽ താഴെ നീണ്ടുനിൽക്കുന്ന ചുഴലി വീശിയത്.

ശക്തമായ കാറ്റിൽ വാഹനങ്ങൾ വായുവിൽ പറന്നു. കാറ്റ് പോയ വഴിയിൽ വൃക്ഷലതാതികളും കെട്ടിടങ്ങളുടെ മുകൾ ഭാഗവുമെല്ലാം വട്ടംചുറ്റി പലഭാഗത്തേയ്ക്കുമായി പതിച്ചു. മഴിയുടെ അകമ്പടികൂടി ആയതോടെ പരിസരാമാകെ ഏറെക്കുറെ ഇരുട്ടുപരന്നതുരപോലെയുള്ള അവസ്ഥയും.

മലേപ്പിള്ളി കവലയുടെ സമീപത്തെ ഏകദേശം 500 മീറ്ററോളം സ്ഥലത്തെ കെട്ടിടങ്ങളിൽ ചിലതിന് സാരമായി കേടുപാട് പറ്റയിട്ടുണ്ട്. ജാതിയും മറ്റ് കാർഷിക വിളകളും വന്മരങ്ങളും കാറ്റിൽ പിഴുതെറിയപ്പെട്ടു. എന്താണ്ട് ഈ സമയം കവലയിൽക്കിടന്നിരുന്ന ഏതാനും വാഹനങ്ങൾ തഴകീഴായി മറിഞ്ഞു. യാത്രക്കാർക്ക് പരിക്കില്ലങ്കിലും വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്.എന്താണ് സംഭിവിക്കുന്നതെന്ന് പ്രദേശവാസികൾ തിരിച്ചറിഞ്ഞുവന്നപ്പോഴേയ്ക്ക് ചുഴലി എവിടെയ്ക്കോ മറഞ്ഞിരുന്നു.

മരങ്ങൾ ഒടിഞ്ഞുവീണചിനെത്തുടർന്ന് ഈ ഭാഗത്തെ കേബിൾ കണക്ഷനുകളും വൈദ്യുതിയും നിശ്ചലമായിരിക്കുകയാണ്. ചുഴലിയുടെ അപ്രതീക്ഷിത രംഗപ്രവേശം പ്രദേശവാസികളിലുണ്ടാക്കിയ ആശങ്ക ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് ഇടത്തല പൊലീസ് ഉടൻ സ്ഥത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ജില്ലാ ഭരണകൂടവും സംഭവത്തെത്തുറിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP