Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്; അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നു; കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഏഴ് ഡാമുകളിലും റെഡ് അലർട്ട്; ലോവർപെരിയാർ, കല്ലാർകുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു; മഴ ഇനിയും കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്തെ കാത്തിരിക്കുന്നത് അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴ

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്; അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നു; കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഏഴ് ഡാമുകളിലും റെഡ് അലർട്ട്; ലോവർപെരിയാർ, കല്ലാർകുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു; മഴ ഇനിയും കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്തെ കാത്തിരിക്കുന്നത് അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്നത്. ഇതേ തുടർന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പെയ്തത് 73.4 മില്ലീമീറ്റർ മഴയാണ്. ഇത് ഈ സീസണിലെ ഏറ്റവും മികച്ച നാലാമത്തെ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്.

ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ വടക്കൻ കേരളത്തിൽ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. നാളെ രാത്രി വരെ കേരള തീരങ്ങളിൽ ശക്തമായ കടൽ ക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ആലുവ എടത്തലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകനാശനഷ്ടമുണ്ടായി. ശക്തമായ കാറ്റിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തലകീഴായി മറിഞു വീണു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. റെഡ് അലർട്ടുള്ള ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വൃദ്ധനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രാത്രി പാലത്തിന്റെ ഭിത്തിയിൽ കിടന്നുറങ്ങിയ ബൈസൺവാലി സ്വദേശി ബേബിച്ചൻ പുഴയിൽ വെള്ളം കൂടിയതോടെ കുടുങ്ങിപോവുകയായിരുന്നു.

കോഴിക്കോട് വെള്ളയിൽ തീരത്ത് മൽസ്യബന്ധനബോട്ടിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞു. തകർന്ന ബോട്ട് ഏതെന്ന് കണ്ടെത്താനായുള്ള അന്വേഷണം നടത്തി വരുന്നു. മലപ്പുറം താനൂരിലും ഒരു മൽസ്യബന്ധനബോട്ട് തകർന്നു. കോഴിക്കോട് വളയനാട് കൃഷ്ണവിലാസത്തിൽ ഉണ്ണിക്കൃഷ്ണന്റെ വീട് കനത്ത മഴയിൽ തകർന്നു. മാനന്തവാടി വിൻസെന്റ് ഗിരി, പാട്ടവയൽ മുള്ളത്ത് പാടത്ത് പോക്കറിന്റെ വീട് മഴയിൽ തകർന്നു. തിരുവനന്തപുരത്ത് ഇടവിട്ട് മഴപെയ്യുണ്ടെങ്കിലും എവിടെയും നാശനഷ്ടങ്ങളില്ല. ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ അട്ടപ്പാടി ഉൾ വനത്തിൽ അകപ്പെട്ട തണ്ടർബോൾട്ട് സംഘം സുരക്ഷിതരായി തിരിച്ചെത്തി.

മലപ്പുറത്ത് മഴ തുടരുന്നു. നാശനഷ്ടങ്ങളൊന്നുമില്ല മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം. കാസർകോട് രാത്രി മുഴുവൻ പെയ്ത മഴ ഇപ്പോഴും തുടരുന്നു. താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂം തുറന്നു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

സംസ്ഥാനത്ത് മഴ ശക്തമായതോടെ അണക്കെട്ടുകളിൽ ജലനിരപ്പുയരുകയാണ്. ഇതേ തുടർന്ന് ഇടുക്കിയിലെ നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ലോവർപെരിയാർ(പാംബ്ല), കല്ലാർകുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്. കല്ലാർകുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവർപെരിയാർ-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മഴ ശക്തമായാൽ ഹെഡ്‌വർക്‌സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും.

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷോളയാർ, കല്ലാർക്കുട്ടി, കുണ്ടള, പെരിങ്ങൽക്കുത്ത്, ലോവർപെരിയാർ, മൂഴിയാർ, ബാണാസുര സാഗർ ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാനിർദ്ദേശം നൽകിയത്. സ്പിൽവേയിലൂടെയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഇടുക്കിയിൽ ജലനിരപ്പ് സുരക്ഷിതമെന്ന് കെഎസ്ഇബി അറിയിച്ചു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചു. ഉച്ചക്ക് രണ്ടുമണിക്ക് അണക്കെട്ടിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ആണ് തുറക്കുക. 202 ക്യുമെക്‌സ് ജലമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കുക.ചാലക്കുടി പുഴയിൽ 0.50 മീറ്റർ ജലനിരപ്പ് ഉയരും. പുഴയോര വാസികൾ ജാഗ്രത പാലിക്കണം. തമിഴ്‌നാട് ഷോളയാറിൽ നിന്നും പറമ്പിക്കുളം ഡാമിൽ നിന്നും അധികജലം പുറത്തു വിടുന്നത് മൂലമാണിത്. ഈ അധിക ജലം സംഭരിക്കാൻ കേരള ഷോളയാർ ഡാം ഷട്ടറുകൾ നാലടി ഉയർത്തുന്നതാണ്. നിലവിൽ രണ്ടടിയാണ് ഉയർത്തിയിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുമെന്നാണ് പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇത് അടുത്ത ദിവസത്തിനുള്ളിൽ കരയിലേക്ക് കയറുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ മൺസൂൺ സീണണിലെ 11-ാമത്തെ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. ന്യൂനമർദ്ദമുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അടുത്ത മൂന്നുദിവസത്തേക്ക് കേരളം, കർണാടക, കൊങ്കൺ- ഗോവ മേഖലകളിൽ വ്യാപക മഴ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP