Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെലവ് വളരെ കുറവും എളുപ്പത്തിൽ ഉപയോ​ഗിക്കാനാകുന്നതും; കോവിഡ് പരിശോധനാ ഫലം അറിയാൻ വേണ്ടത് വെറും 20 മിനിറ്റും; ടാറ്റ ​ഗ്രൂപ്പ് വികസിപ്പിച്ച 'ഫെലൂദ' സാങ്കേതിക വിദ്യ മഹാമാരിക്കെതിരായ പോരാട്ടത്തിനുള്ള കരുത്തുറ്റ കവചം; ഫെലൂദയ്ക്ക് ഡിസിജിഐ അനുമതി നൽകിയത് ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചും

ചെലവ് വളരെ കുറവും എളുപ്പത്തിൽ ഉപയോ​ഗിക്കാനാകുന്നതും; കോവിഡ് പരിശോധനാ ഫലം അറിയാൻ വേണ്ടത് വെറും 20 മിനിറ്റും; ടാറ്റ ​ഗ്രൂപ്പ് വികസിപ്പിച്ച 'ഫെലൂദ' സാങ്കേതിക വിദ്യ മഹാമാരിക്കെതിരായ പോരാട്ടത്തിനുള്ള കരുത്തുറ്റ കവചം; ഫെലൂദയ്ക്ക് ഡിസിജിഐ അനുമതി നൽകിയത് ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 20 മിനിറ്റ് കൊണ്ട് കൃത്യമായ കോവിഡ് നിർണയ സംവിധാനം വികസിപ്പിച്ച് ടാറ്റ ​ഗ്രൂപ്പ്. 'ഫെലൂദ'എന്ന് പേരിട്ടിരിക്കുന്ന പരിശോധനയിൽ ചെലവ് കുറഞ്ഞ രീതിയിൽ കോവിഡ് പരിശോധന നടത്താനാകും. ചെലവ് കുറവ്, വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം ഡിസിജിഐ നൽകുകയായിരുന്നു. ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നൽകിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്.

'ഫെലൂദ' എന്നാണ് ഈ പരിശോധനയ്ക്ക് പേര് നൽകിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പും സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേർന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. സിആർആഎസ്‌പിആർ ടെക്നോളജിയുപയോഗിച്ച് സാർസ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വൻസ് ആണ് ഫെലൂദ പരിശോധനയിൽ കണ്ടെത്തുക. ജീനോം എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിൻറേത്.

ആന്റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി പിസിആർ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസൽട്ടുകളാണ് ഫെലൂദയുടെ നിർണായക സവിശേഷത. ഡിസിജിഐയുടെ അംഗീകാരം കൊവിഡിനെതിരായ പോരാട്ടത്തിൽ ടാറ്റയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കൽ ആൻഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂർത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താൻ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് കോവിഡ് ബാധിതർ 54 ലക്ഷം കടന്നു. ഇതുവരെ 54,00,620 പേർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 92,605 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 1133 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 10,10,824 പേരാണ് ചികിത്സയിൽ കഴിയുന്നത്. 43 ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ 43,03,044 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 86,752 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP