Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത; ഇടുക്കിയിലും മലപ്പുറത്തും കണ്ണൂരും കാസർകോടും ഇന്ന് റെഡ് അലേർട്ടും കോഴിക്കോടും വയനാടും ഓറഞ്ച് അലേർട്ടും; ഇടുക്കിയിൽ ഡാമുകളും നിറഞ്ഞു കവിയുന്നു; നാല് അണക്കെട്ടുകളുടെ ഷട്ടറും ഉയർത്തി; പേമാരിക്കാലത്ത് വീണ്ടും അതീവ ജാഗ്രത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത; ഇടുക്കിയിലും മലപ്പുറത്തും കണ്ണൂരും കാസർകോടും ഇന്ന് റെഡ് അലേർട്ടും കോഴിക്കോടും വയനാടും ഓറഞ്ച് അലേർട്ടും; ഇടുക്കിയിൽ ഡാമുകളും നിറഞ്ഞു കവിയുന്നു; നാല് അണക്കെട്ടുകളുടെ ഷട്ടറും ഉയർത്തി; പേമാരിക്കാലത്ത് വീണ്ടും അതീവ ജാഗ്രത

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. വടക്കൻകേരളത്തിൽ ഇന്ന് മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകും. ഇന്നും നാളെയും അതിതീവ്ര മഴക്കും സാധ്യതയുണ്ട്.

റെഡ്, ഓറഞ്ച് അലേർട്ടുകളുള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. വിവിധ അണക്കെട്ടുകളിലും ജലനിരപ്പുയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറിൽ 125.75 അടിയായി ജലനിരപ്പ് ഉയർന്നു.

നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ലോവർ പെരിയാർ, കല്ലാർകുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മലങ്കരഡാമിന്റെ ആറ് ഷട്ടറുകൾ പത്ത് സെ.മി വീതമാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP