Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്; ഒന്നര മാസത്തോളമായി കുഞ്ചിത്തണ്ണി പാലത്തിന്റെ ബീമിൽ രാത്രി ഉറങ്ങിയിരുന്ന ബൈസൺവാലി സ്വദേശി അപകടത്തിൽ പെട്ടത് കനത്ത മഴയിൽ വെള്ളം ഉയർന്ന്

കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്; ഒന്നര മാസത്തോളമായി കുഞ്ചിത്തണ്ണി പാലത്തിന്റെ ബീമിൽ രാത്രി ഉറങ്ങിയിരുന്ന ബൈസൺവാലി സ്വദേശി അപകടത്തിൽ പെട്ടത് കനത്ത മഴയിൽ വെള്ളം ഉയർന്ന്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ :കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഒന്നര മാസത്തോളമായി കുഞ്ചിത്തണ്ണി പാലത്തിന്റെ ബീമിൽ രാത്രി ഉറങ്ങിയിരുന്ന ബൈസൺവാലി സ്വദേശി മണ്ണുപുരയിടത്തിൽ ബേബിച്ച (70 )നെയാണ് ്അടിമാലി മൂന്നാർ ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്ന് രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് ഇയാൾ അപകടത്തിലാെണെന്ന് സമീപവാസിയായ സർപ്പക്കുഴിയിൽ ഷിജു മനസ്സിലാക്കുന്നത്. കനത്തമഴയിൽ വെള്ളം ഉയർന്ന് ബേബിച്ചൻ ഉറങ്ങിയിരുന്ന ബീമിനൊപ്പം വെള്ളം എത്തിയത് മനസ്സിലാക്കി , ഇയാൾ ഉടൻ ഫയർഫോഴ്‌സിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് അടിമാലി യൂണിറ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, മൂന്നാർയൂണിറ്റ് സ്റ്റേഷൻ ഓഫീസർ ബാബുരാജ്, ബാബു ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴസ് സംഘം എത്തി വല ഉപയോഗിച്ച് സാഹസികമായി ബേബിച്ചനെ രക്ഷപ്പെടുത്തുകയായിരുന്നു.ഫയർഫോഴ്‌സ് രണ്ട് യൂണിറ്റിൽ നിന്നുമായി 25 ഓളം ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP