Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ രോഗ വ്യാപനം അതിരൂക്ഷമാകാൻ കാരണം ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ; 179 വൈറസുകളുടെ ജനിതക ശ്രേണീകരണത്തിൽ കണ്ടെത്തിയത് വംശാവലി സാർസ് കൊറോണ 2 ന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ആണെന്ന്; നേരിയ അലംഭാവം പോലും ദുരന്തമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; അയൽ സംസ്ഥാനത്തെ രോഗ വ്യാപനവും കേരളത്തിൽ വലിയ ആഘാതമാകും; കോവിഡിൽ കേരളത്തിനും ഭയപ്പാടിന്റെ ദിനങ്ങൾ

കേരളത്തിൽ രോഗ വ്യാപനം അതിരൂക്ഷമാകാൻ കാരണം ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ; 179 വൈറസുകളുടെ ജനിതക ശ്രേണീകരണത്തിൽ കണ്ടെത്തിയത് വംശാവലി സാർസ് കൊറോണ 2 ന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ആണെന്ന്; നേരിയ അലംഭാവം പോലും ദുരന്തമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; അയൽ സംസ്ഥാനത്തെ രോഗ വ്യാപനവും കേരളത്തിൽ വലിയ ആഘാതമാകും; കോവിഡിൽ കേരളത്തിനും ഭയപ്പാടിന്റെ ദിനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിൽ കേരളം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണു കേരളത്തിൽ കാണുന്നതെന്നും ഇതു കോവിഡിന്റെ വർധിച്ച വ്യാപനത്തിനു കാരണമായേക്കാമെന്നാണു വിദഗ്ധ നിഗമനം.

കോവിഡിന്റെ അടുത്ത തരംഗം കൂടുതൽ രൂക്ഷമായി രാജ്യത്തു പ്രകടമാകും എന്നാണ് റിപ്പോർട്ട്. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിൽ, കേരളത്തിൽ നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്താനും അവയുടെ വംശാവലി സാർസ് കൊറോണ 2 ന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ആണെന്നു നിർണയിക്കാനും കഴിഞ്ഞു. വിദേശ വംശാവലിയിൽപെട്ട വൈറസ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വടക്കൻ ജില്ലകളിൽ നിന്നെടുത്ത സാംപിളുകളിൽ നിന്നു ലഭിക്കുന്ന വിവരപ്രകാരം ഒഡീഷ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈറസുകളാണു കൂടുതലായി കണ്ടെത്തിയത്.

അയൽ സംസ്ഥാനങ്ങളിൽ കോവിഡ് ഗുരുതരമാകുന്ന സാഹചര്യം കേരളത്തിലും വലിയ ആഘാതം സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും ദുരന്തം വരുത്തും. അതുകൊണ്ട് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രിയും പറയുന്നു. പൊതുസ്ഥങ്ങളിൽ എല്ലാവരും ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നാണ് ആവശ്യം.

ഇന്നലെ സംസ്ഥാനത്ത് 4644 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 18 പേർ മരണമടഞ്ഞു. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. 3781 പേർക്കും സമ്പർക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 86 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 47,452 സാമ്പിളുകൾ പരിശോധന നടത്തി. 2862 പേർ രോഗവിമുക്തരായി. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേർക്കാണ്. ഇന്നലെ മാത്രം ജില്ലയിൽ 2,014 പേർ രോഗനിരീക്ഷണത്തിലായി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 229 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂർ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂർ 199, പത്തനംതിട്ട 176, കാസർഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂർ 12, കൊല്ലം 6, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 5 വീതം, കാസർഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂർ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂർ 91, കാസർഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP