Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരത്തുകളിൽ വാഹനപരിശോധനയ്ക്കും പിഴയടയ്ക്കാനും ഇനി പൊലീസിനും ഇ- ചെല്ലാൻ സംവിധാനം; പ്രവർത്തനം ഇ പോസ് മാതൃകയിലുള്ള മെഷിൻ ഉപയോഗപ്പെടുത്തി; നിയമലംഘനം നടത്തിയ വാഹനങ്ങളെ വിരൽതുമ്പിൽ അറിയാൻ സാധിക്കും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം :നിരത്തുകളിൽ വാഹനപരിശോധനയ്ക്കും പിഴയടയ്ക്കാനും ഇനി പൊലീസിനും ഇ ചെല്ലാൻ സംവിധാനം. മോട്ടോർവാഹനവകുപ്പിൽ ഏതാനും മാസംമുമ്പ് ഈ സംവിധാനം ആരംഭിച്ചിരുന്നു. ഇ പോസ് മാതൃകയിലെ മെഷീൻ കൈവശംവച്ചാണ് പ്രവർത്തനം. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫൊട്ടൊ എടുക്കാനും നമ്പർ പരിശോധിക്കാനുമെല്ലാം ഇതിൽ സംവിധാനമുണ്ട്. വാഹനത്തിന്റെയും മുമ്പ് ഉൾപ്പെട്ട നിയമലംഘനങ്ങളുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും.

ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് നഗരങ്ങളിലാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്. ഈ ആഴ്ച ഉദ്ഘാടനം നടക്കും. നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും രണ്ടോ മൂന്നോ മെഷീൻ ലഭിക്കും. തുടർന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

വാഹനപരിശോധന നടത്തുന്ന പൊലീസിന് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമനടപടികളെല്ലാം സ്വീകരിക്കാം. പെറ്റി അടയ്ക്കുന്നതിന് നോട്ടീസ് എഴുതുന്നതും രസീത് എഴുതുന്നതും ഇനി ഒഴിവാകും. നിയമലംഘനത്തിന് ഇ ചെല്ലാൻ വഴി പിഴയുമടയ്ക്കാം. എ.ടി.എം.കാർഡ് ഈ മെഷീനിൽ സ്വൈപ് ചെയ്യാനാകും. രസീത് പ്രിന്റെടുത്ത് നൽകുകയും ചെയ്യും. മൊബൈൽ ഫോണിൽ ലഭിക്കുന്ന ലിങ്കിൽ കയറി ഓൺലൈനായും പിഴയടയ്ക്കാം.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ വികസിപ്പിച്ച വാഹൻ സാരഥി എന്ന ഓൺലൈൻ സോഫ്റ്റവേർ സംവിധാനവുമായി ചേർന്നാണ് ഇ ചെല്ലാന്റെ പ്രവർത്തനം. വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇൻഷുറൻസ് കാലാവധി, ടാക്‌സ്, പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ലൈസൻസ് തുടങ്ങിയ വിവരങ്ങൾ ഇ ചെല്ലാനിൽ ലഭ്യമാകും.

വാഹനം നിർത്താതെ പോയാലും ഉടനെ നോട്ടീസ് എസ്.എം.എസ്. അലർട്ട് ആയി വാഹന ഉടമയുടെ മൊബൈലിൽ കിട്ടും. നിയമലംഘനങ്ങളുടെ ചിത്രവും കേസിനൊപ്പം ഓൺലൈനായിത്തന്നെ കോടതിയിൽ എത്തും. മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് വിഭാഗത്തിലാണ് ഇപ്പോൾ ഇ ചെല്ലാൻ മെഷീൻ ഉപയോഗിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP