Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആട്, കോഴി വളർത്തൽ 'വ്യവസായ'മല്ലാതാകും; ലെസൻസ് വ്യവസ്ഥകൾ ലളിതമാക്കാൻ നടപടികളാരംഭിച്ച് തദ്ദേശ വകുപ്പ്  

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ആട്, കോഴി, പശു ഫാമുകൾക്ക് ലൈസൻസ് ലഭിക്കാനുള്ള വ്യവസ്ഥകളിൽ ഇളവുവരുത്തും.'സുഭിക്ഷ കേരളം' പദ്ധതിയിൽ കാർഷികമേഖലയിൽ വലിയ ഉണർവുണ്ടായിട്ടും മൃഗസംരക്ഷണ മേഖലയിൽ പുതിയ ഫാമുകൾ ഉണ്ടാകാത്തത് കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ സങ്കീർണതയാണെന്നു വ്യക്തമായതിനെ തുടർന്നാണിത്. ലൈസൻസ് വ്യവസ്ഥകൾ ലളിതമാക്കാൻ തദ്ദേശവകുപ്പ് നടപടികളാരംഭിച്ചു.

ഫാമുകൾക്ക് അഗ്‌നിസുരക്ഷാ വകുപ്പിൽനിന്നുള്ള എതിർപ്പില്ലാരേഖ വേണമെന്ന ചട്ടം ഈയിടെ മാറ്റി. 20 പശു, 1000 കോഴി, 50 ആട് എന്നിവയുള്ള ഫാമാണെങ്കിൽ ലൈസൻസ് വേണ്ടെന്ന് തദ്ദേശവകുപ്പ് വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായെങ്കിലും ഉത്തരവ് വന്നില്ല. ഫാമുകളെ വ്യവസായങ്ങളുടെ പട്ടികയിലാണ് തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കുള്ള ചട്ടങ്ങൾതന്നെയാണ് ഫാം കെട്ടിടങ്ങൾക്കും. ഫാമുകൾ വ്യവസായസ്ഥാപനമല്ലെന്ന് വ്യവസായവകുപ്പ് വ്യക്തമാക്കിയിട്ടും തദ്ദേശവകുപ്പ് ഫാമുകളുടെ പട്ടിക മാറ്റാത്തതാണ് വിനയാകുന്നത്.
കോഴി ഫാം കെട്ടിടത്തിന് വ്യവസായ കെട്ടിടങ്ങളെപ്പോലെ മൂന്നര മീറ്റർ ഉയരം വേണമെന്നാണ് കെട്ടിടനിർമ്മാണ ചട്ടത്തിലുള്ളത്. ഇത് അനാവശ്യമാണെന്നതിനു പുറമേ ആകെയുള്ള സ്ഥലത്തിന്റെ 30 ശതമാനം മാത്രമേ കെട്ടിടം പാടുള്ളൂവെന്ന ചട്ടവും അശാസ്ത്രീയമാണെന്ന് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു.

നിലവിലെ ലൈസൻസ് ചട്ടപ്രകാരം ഒരു സെന്റ് സ്ഥലത്ത് ഒരു പശുവിനെയും ഒരു സെന്റ് സ്ഥലത്ത് 15 കോഴികളെയുമേ വളർത്താനാകൂ. എന്നാൽ, മൃഗസംരക്ഷണ വകുപ്പിന്റെ നിബന്ധനകൾ പ്രകാരമാണെങ്കിൽ ഇത്രയും സ്ഥലത്ത് 400-ലേറെ കോഴികളെ വളർത്താം. ഈ ചട്ടങ്ങളിൽ മാറ്റംവരുത്താനാണ് നടപടി തുടങ്ങിയത്.ഫാം ലൈസൻസ് ചട്ടങ്ങളിലെ അശാസ്ത്രീയത അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP