Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഭീകര സംഘങ്ങൾ സജീവം; പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകളും ഏറെ; കാശ്മീരിലെ അൻസാർ ഗസ്വാർ ഉൾഹിന്ദ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും ആശയ പ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തൽ; പിടിയിലായത് കേരളത്തിനു പുറത്തു പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിൽ നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുന്ന ഭീകർ

ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഭീകര സംഘങ്ങൾ സജീവം; പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകളും ഏറെ; കാശ്മീരിലെ അൻസാർ ഗസ്വാർ ഉൾഹിന്ദ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും ആശയ പ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തൽ; പിടിയിലായത് കേരളത്തിനു പുറത്തു പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിൽ നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുന്ന ഭീകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ. ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന പല ഗ്രൂപ്പുകളേയും കേന്ദ്ര ഏജൻസി കണ്ടെത്തിയിട്ടുണ്ട്. രണ്ടര മാസം മുൻപ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പു ശരിവയ്ക്കുന്നതാണു കേരളത്തിലെ അറസ്റ്റ്. കേരളത്തിലും കർണാടകത്തിലും ഭീകരസാന്നിധ്യമുണ്ടെന്നായിരുന്നു ഇതു നിരീക്ഷിക്കുന്ന സമിതിയുടെ 26-ാം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 10 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന ആളാണെന്ന കണ്ടെത്തൽ അന്നേ രാജ്യാന്തര ഭീകരരുടെ സാന്നിധ്യം ജില്ലയിലുണ്ടെന്ന സൂചനയാണു നൽകുന്നത്.

ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഭീകര സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എത്തിക്കൽ ഹാക്കർമാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സഹായത്തോടെയാണ് അന്വേഷണം. ജമ്മു കശ്മീരിൽ സാന്നിധ്യമുണ്ടായിരുന്ന അൽഖായിദയുടെ ഉപവിഭാഗമായ അൻസാർ ഗസ്വാർ ഉൾഹിന്ദ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും ആശയപ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമും ഫേസ്‌ബുക്കും പലതവണ ഇത്തരം ഗ്രൂപ്പുകളെ വിലക്കിയെങ്കിലും പേരുമാറ്റി അവ വീണ്ടും പ്രത്യക്ഷപ്പെടും. വ്യാജ പേരിലുള്ള അക്കൗണ്ടുകളാണ് ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിക്കുന്നത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന 'ദ് റെസിസ്റ്റൻസ് ഫോഴ്‌സിന്റെ' (ടിആർഎഫ്) ചില ചാനലുകൾ അടുത്തിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു. ഇവർ പിന്നീട് 'ഹൂപ്പി'ലേക്കും 'വയറി'ലേക്കും മാറി. ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180-200 അംഗങ്ങളുണ്ടെന്നാണു വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ്, കാണ്ഡഹാർ, നിംറസ് പ്രവിശ്യകളിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയിൽ അൽഖായിദയുടെ പ്രവർത്തനം.

എറണാകുളം കലക്ടറേറ്റിൽ 11 വർഷം മുൻപു നടന്ന സ്‌ഫോടനത്തിനു പിന്നിൽ രാജ്യാന്തര ഭീകരസംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന അന്വേഷണ ഏജൻസികളുടെ സംശയം ബലപ്പെടുത്തുന്നതാണ് അൽ ഖായിദ ഭീകരരുടെ അറസ്റ്റ്. കലക്ടറേറ്റ് സ്‌ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും മറ്റു 2 പേർ ഗൾഫിലേക്കും കടന്നുവെന്നാണ് അവസാനം കണ്ടെത്തിയത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇന്റർപോളിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല.

ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്ന് പൊലീസും പറയുന്നു. മറ്റു സംസ്ഥാനങ്ങിൽനിന്നെത്തിയവരിൽ സംശയമുണർത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജൻസികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സാമൂഹികമാധ്യമനിരീക്ഷണങ്ങളിലൂടെയും വിവരശേഖരണത്തിലൂടെയുമാണ് പൊലീസിനും ഇന്റലിജന്റ്സ് വിഭാഗത്തിനും സൂചനകൾ ലഭിച്ചത്. കേരളത്തിനു പുറത്തു പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് രീതിയെന്നും പൊലീസ് കരുതുന്നു.

ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഒമ്പത് അൽഖ്വയ്ദ ഭീകരരാണ് പിടിയിലായത്. ഇതിൽ മൂന്ന് പേർ കൊച്ചി പെരുമ്പാവൂരിൽ നിന്നാണ് പിടിയിലായിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരച്ചിൽ നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തെന്ന് വാർത്താ കുറിപ്പിലൂടെ എൻഐഎ അറിയിച്ചു. ഇതിൽ ആറ് പേർ ബംഗാളിലെ മൂർഷിദാബാദിൽ നിന്നാണ് പിടികൂടിയത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാൻ പദ്ധതിയിട്ട് വരികയായിരുന്നു. രാജ്യവ്യാപകമായി അൽഖ്വയ്ദയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു.

മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി തന്നെ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എൻഐഎയുടെ ഉന്നതഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു.

ഡൽഹിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎ ഡൽഹി യൂണിറ്റിന് ഇവരെ കൈമാറിയേക്കും. ഇന്ന് ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും. ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP