Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ വനവത്കരണ പദ്ധതിയിൽ ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ആരോപണം; മുൻ ഡി.എഫ്.ഒ.യിൽനിന്ന് 69,16,347 രൂപ തിരിച്ചുപിടിക്കും; റെയ്ഞ്ച് ഓഫീസർ അടക്കം മറ്റ് അഞ്ച് ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയ വനവത്കരണ പദ്ധതിയിൽ ഫണ്ട് ദുർവിനിയോഗം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് മുൻ ഡി.എഫ്.ഒ.യിൽനിന്ന് 69,16,347 രൂപ തിരിച്ചുപിടിക്കും. റെയ്ഞ്ച് ഓഫീസർ അടക്കം മറ്റ് അഞ്ച് ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്കനടപടി തുടരാനും വനംവകുപ്പ് തീരുമാനിച്ചു.

മൂന്നാർ മുൻ ഡി.എഫ്.ഒ. ഡോ. എൻ.സി. ഇന്ദുചൂഡനിൽനിന്നാണ് പണം തിരിച്ചുപിടിക്കുക. പെൻഷനിൽ പത്തുശതമാനം സ്ഥിരമായി കുറവുചെയ്യാനും തീരുമാനിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോഷി സെബാസ്റ്റ്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി സി. കാർത്തികേയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. അനിൽഘോഷ്, ആർ. റോയി, എസ്. ഹരികുമാരൻ നായർ എന്നിവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി തുടരും.

മൂന്നാർ റെയ്ഞ്ചിൽ 2012-13 വർഷം ഇടമലക്കുടി, മുളകുതറ, മീൻകത്തി എന്നീ ആദിവാസി വനസംരക്ഷണ സമിതി മേഖലയിൽ 2.94 കോടിയുടെ വനവത്കരണ പദ്ധതി നടപ്പാക്കിയതിൽ ധനദുർവിനിയോഗമുണ്ടെന്നാണ് വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ബിൽ സമർപ്പിച്ച 2,94,12,497 രൂപയിൽ 2,34,67,633 രൂപയുടെ തെറ്റായ ബിൽ ഉൾപ്പെട്ടിരുന്നു.

പദ്ധതിത്തുകയിൽ 35,63,366 രൂപ ആദിവാസികൾക്ക് നൽകിയെങ്കിലും നടത്തിപ്പിലെ പരാജയംമൂലം ഉദ്ദേശിച്ച ഫലം നേടാനായില്ല. സർക്കാരിന് നഷ്ടമായ പണം തിരികെപ്പിടിക്കാനായിരുന്നു വിജിലൻസ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുകയും ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണംതേടുകയും ചെയ്തിരുന്നു. ഇന്ദുചൂഡൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കണ്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP