Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫോർ! അഞ്ച് പന്തിൽ ജയിക്കാൻ ഒരുറൺസ്; പന്ത് അതിർത്തി കടത്തി ഡൂപ്ലസി പാറിച്ചത് ചെന്നൈയുടെ വിജയക്കൊടി; ഐപിഎൽ 13 ാം സീസണിന് ഉജ്ജ്വല തുടക്കം നൽകി മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം; തകർത്തുവിട്ടത് നിലവിലെ ചാമ്പ്യന്മാരെ; കിടിലൻ ഹാഫ് സെഞ്ചുറിയുമായി മുന്നിൽ നിന്ന് പട നയിച്ചത് അമ്പാട്ടി റായിഡു; വിക്കറ്റിനു പിന്നിൽ ക്യാച്ചിൽ സെഞ്ചുറി തികച്ച് ധോണിയുടെ അപൂർവ നേട്ടം

ഫോർ! അഞ്ച് പന്തിൽ ജയിക്കാൻ ഒരുറൺസ്; പന്ത് അതിർത്തി കടത്തി ഡൂപ്ലസി പാറിച്ചത് ചെന്നൈയുടെ വിജയക്കൊടി; ഐപിഎൽ 13 ാം സീസണിന് ഉജ്ജ്വല തുടക്കം നൽകി മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം; തകർത്തുവിട്ടത് നിലവിലെ ചാമ്പ്യന്മാരെ; കിടിലൻ ഹാഫ് സെഞ്ചുറിയുമായി മുന്നിൽ നിന്ന് പട നയിച്ചത് അമ്പാട്ടി റായിഡു; വിക്കറ്റിനു പിന്നിൽ ക്യാച്ചിൽ സെഞ്ചുറി തികച്ച് ധോണിയുടെ അപൂർവ നേട്ടം

മറുനാടൻ ഡെസ്‌ക്‌

അബുദബി: ഐപിഎല്ലിന്റെ 13 ാം സീസണ് ഉജ്ജ്വല തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് മുംബൈ ഇന്ത്യൻസിനെതിരെ അഞ്ച് വിക്കറ്റ് ജയം. നാല് പന്ത് ബാക്കി നിൽക്കെയാണ് ചെന്നൈ മുംബൈ ഉയർത്തിയ ലക്ഷ്യം മറികടന്നത്. നിലവിലെ ചാമ്പ്യന്മാരെയാണ് ചെന്നൈ തകർത്തുവിട്ടത്. കോവിഡ് അടക്കം പല കാരണങ്ങൾ കൊണ്ടും വലഞ്ഞ ചെന്നൈക്ക് ആദ്യജയം ആത്മവിശ്വാസം പകരുമെന്ന് ഉറപ്പ്. കിടിലൻ ഹാഫ് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച അമ്പാട്ടി റായിഡുവാണ് ചെന്നൈയെ വിജയത്തിൽ ആറാടിച്ചത്. ഫാഫ് ഡുപ്ലേസിയുടെ മികച്ച പിന്തുണ (44 പന്തിൽ പുറത്താകാതെ 58) റായിഡുവിനും ചെന്നൈയ്ക്കും താങ്ങായി.

48 പന്തിൽ 71 റൺസ് നേടി ആധികാരിക വിജയത്തിലേക്കാണ് റായിഡു ചെന്നൈയെ നയിച്ചത്. ജയിക്കാൻ 163 റൺസ് വേണ്ടിയിരുന്ന ചെന്നൈയുടെ സ്‌കോർബോർഡിലേക്ക് ആറ് ഫോറുകളും മൂന്നുസിക്‌സറുകളും പറത്തി. 9 വിക്കറ്റിന് 162 റൺസിന്റെ വെല്ലുവിളിയാണ് മുംബൈ ഉയർത്തിയത്. ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ഓവറിന്റെ അവസാന പന്തിൽ ട്രെന്റ് ബോൾട്ട് ചെന്നൈ ഓപ്പണർ ഷെയ്ൻ വാട്‌സണെ വിക്കറ്റിനു മുന്നിൽ കുടുക്കി. അഞ്ച് പന്തിൽ നാല് റൺസ് ആയിരുന്നു വാട്‌സന്റെ സമ്പാദ്യം.

ആറ് പന്തിന്റെ ഇടവേളയിൽ സൂപ്പർ കിങ്‌സിന് ഓപ്പണർ മുരളി വിജയെയും (ഏഴ് പന്തിൽ ഒരു റൺ) നഷ്ടമായി. ജയിംസ് പാറ്റിൻസണിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയായിരുന്നു വിജയ് മടങ്ങിയത്. ഡിആർഎസ് എടുക്കാതെ ഗാലറിയിലേക്ക് മടങ്ങിയ വിജയ്, ഔട്ട് അല്ലായിരുന്നെന്ന് റീപ്ലേയിലൂടെ പിന്നീട് വ്യക്തമായി. രണ്ട് ഓവർ പൂർത്തിയായപ്പോൾ സൂപ്പർ കിങ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തിന് ആറ് റൺസ് എന്ന അവസ്ഥയിലും. പിന്നീടാണ് റായിഡുവും ഡു പ്ലസിയും ക്രീസിൽ ഒത്തുചേർന്നത്. എന്നാൽ റായിഡു പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജയും (10), സാം കരനും (18) പെട്ടെന്നു പുറത്തായി. ഇതോടെ അൽപം പിന്നോട്ടായെങ്കിലും ചൈന്നെയെ ക്യാപ്റ്റൻ ധോണി കൂടുതൽ പരിക്കേൽക്കാതെ വിജയിത്തിലെത്തിച്ചു.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 42 റൺസെടുത്ത സൗരഭ് തിവാരിയും 33 റൺസെടുത്ത ക്വിന്റൻ ഡികോക്കുമാണ് മുംബൈയുടെ ടോപ് സ്‌കോററുമാർ. ക്യാപ്റ്റൻ രോഹിത് ശർമ 10 പന്തിൽ 12 റൺസുമായി മടങ്ങി. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മുംബൈയ്ക്ക് വൻ സ്‌കോറിൽ എത്തിക്കാനായില്ല.

മുംബൈയിൽനിന്ന് തല്ലുവാങ്ങിയ ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. എൻഗിഡി നാല് ഓവറിൽ 38 റൺസ് ആണ് വിട്ടുകൊടുത്തത്. രവീന്ദ്ര ജഡേജയും ദീപക് ചാഹറും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത പിയൂഷ് ചൗളയുടെ പ്രകടനം ശ്രദ്ധേയമായി. ചെന്നൈ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു.

ധോണിയുടെ അപൂർവ റെക്കോഡ്

ചെന്നൈ സൂപ്പർ കിംങ്‌സ് നായകൻ എം.എസ്. ധോണിക്ക് അപൂർവ റെക്കോഡ്. വിക്കറ്റിനു പിന്നിൽ ധോണി ക്യാച്ചിൽ സെഞ്ചുറി തികച്ചു.
ലുൻഗി എൻഗിഡിയുടെ പന്തിൽ മുംബൈ ഇന്ത്യൻസ് താരം കിറോൺ പൊള്ളാർഡിന്റെ ക്യാച്ച് എടുത്തതോടെയാണ് ധോണി സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ ഇതുൾപ്പെടെ രണ്ട് ക്യാച്ച് ധോണി എടുത്തു.

2019 ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ധോണി കളത്തിലെത്തിയ ആദ്യ മത്സരമായിരുന്നു ഇത്. വിക്കറ്റിനു പിന്നിൽ ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു കൃണാൽ പാണ്ഡ്യയെ ധോണി മടക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം ധോണി ഇറങ്ങുന്ന ആദ്യ മത്സരവും ഇതായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP