Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 46,248 പേർക്ക്; 24 മണിക്കൂറിനിടെ 418 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിൽ കഴിയുന്ന 10,16,032 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; മഹാമാരി വ്യാപിക്കുന്നതിനിടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 46,248 പേർക്ക്; 24 മണിക്കൂറിനിടെ 418 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിൽ കഴിയുന്ന 10,16,032 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; മഹാമാരി വ്യാപിക്കുന്നതിനിടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 46,248 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 53,51,723 ആയി. 24 മണിക്കൂറിനിടെ 418 പേർ കൂടി മരിച്ചതോടെ രാജ്യത്ത കോവിഡ് മരണസംഖ്യ 86,043 ആയി. രാജ്യത്ത് ഇതുവരെ 42,49,648 പേർ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 10,16,032 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. നിലവിൽ കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 69,43,527 കോവിഡ് കേസുകളും 2,03,455 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അതേ സമയം, പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യയാണ് വളരെ മുന്നിൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 21,907പേർക്ക് രോഗം സ്ഥിരീകരിച്ചു. 11,88,015പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 32,216പേരാണ് ആകെ മരിച്ചത്. ഇതിൽ 425പേർ ഇന്ന് മരിച്ചു. കർണാടകയിൽ ഇന്ന് 8,364പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,815പേർ രോഗമുക്തരായി. 114പേരാണ് ഇന്ന് മരിച്ചത്. 5,11,346പേർക്കാണ് കർണാടകയിൽ ആകെ രോഗം ബാധിച്ചത്. 98,564പേർ ചികിത്സയിലാണ്. 4,04,841പേർ രോഗമുക്തരായി. 7,922പേർ മരിച്ചു.

തമിഴ്‌നാട്ടിൽ ഇന്ന് 5,569പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,556പേർ രോഗമുക്തരായി. 66പേർ മരിച്ചു. 5,36,477പേർക്കാണ് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 46,453പേർ ചികിത്സയിലാണ്. 4,81,273പേർ രോഗമുക്തരായി, 8,751പേരാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8,218 പേർക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,17,776 ആയി. 5,30,711പേരാണ് രോഗമുക്തരായത്. 5,302പേർ മരിച്ചു.

ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ഇന്ന് വ്യക്തമാക്കിയിരുന്നു. രാജ്യ തലസ്ഥാനത്തുകൊറോണ വൈറസിന്റെ സമൂഹ വ്യാപനം സംഭവിച്ചതായും കേന്ദ്ര സർക്കാർ അത് സമ്മതിക്കണമെന്നും സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു. സമൂഹ വ്യാപനമുണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാരിനും ഐസിഎംആറിനും മാത്രമേ അംഗീകരിക്കാൻ ആകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കി. പുണെ സാസൂൺ ജനറൽ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം കുറിക്കുക. കോവിഷീൽഡ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് നടത്തിയിരുന്നത്.

'കോവിഷീൽഡ്'വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച സാസൂൺ ആശുപത്രിയിൽ ആരംഭിക്കും. ഇത് തിങ്കളാഴ്ച മുതൽ തന്നെ തുടക്കമിടാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില സന്നദ്ധപ്രവർത്തകർ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. 150 മുതൽ 200 ഓളം സന്നദ്ധപ്രവർത്തകർക്ക് പരീക്ഷണടിസ്ഥാനത്തിൽ വാക്‌സിൻ ഡോസ് നൽകും' സാസൂൺ ആശുപത്രി സൂപ്രണ്ട് ഡോ.മുരളീധർ പറഞ്ഞു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ് സാസൂൺ ജനറൽ ആശുപത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP