Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്തിന്റെ ഒരറ്റത്ത് വി മുരളീധരനും ബിജെപിയും; കോൺഗ്രസിന് മൗനം; സ്വർണക്കടത്ത് കേസിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കില്ല എന്നുറപ്പിച്ച് പറയാൻ സാധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

സ്വർണക്കടത്തിന്റെ ഒരറ്റത്ത് വി മുരളീധരനും ബിജെപിയും; കോൺഗ്രസിന് മൗനം; സ്വർണക്കടത്ത് കേസിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കില്ല എന്നുറപ്പിച്ച് പറയാൻ സാധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

ആവണി ഗോപാൽ

 തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരൻ തുടരുന്നിടത്തോളം കാലം സ്വർണക്കടത്ത് കേസിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കില്ല എന്നുറപ്പിച്ച് പറയാൻ സാധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. രാജ്യത്തും രാജ്യത്തിന് പുറത്തുള്ള സ്വാധീനമുള്ളവരും ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നാണ് എൻഐഎ പറഞ്ഞത്.

എൻഐഎ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. 'ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയിരിക്കുന്നു,അത് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചു, വൻ റാക്കറ്റിൽ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള വലിയ സ്വാധീനമുള്ള നേതാക്കൾ പ്രവർത്തിച്ചിരിക്കുന്നു; മുരളീധരനെ കുറിച്ച് ഇതിനേക്കാൾ നന്നായി എങ്ങനെയാണ് പറയുന്നത്'; റഹീം ചോദിച്ചു

എന്തുകൊണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ നാടുകടത്തുന്നത്. എന്തുകൊണ്ടാണ് ഫൈസൽ ഫരീദിനെ കൂട്ടിക്കൊണ്ടുവരുന്നതിന് വിദേശ കാര്യവകുപ്പ് മുൻകയ്യെടുക്കാത്തത്. എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി മുരളീധരൻ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി മുരളീധരൻ ആവർത്തിച്ച് പറയുന്നത്. അനിൽ നമ്പ്യാരെ കൊണ്ട് കോൺസുലേറ്റ് ജനറലിന് അതു സംബന്ധിച്ച് വ്യാജ രേഖ ഉണ്ടാക്കാൻ നേതൃത്വവും കൊടുത്തു.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വർണക്കടത്തിന്റെ അറ്റത്ത് മുരളീധരനും ബിജെപിയുമാണ് എന്നുള്ളതിന്റെ ലക്ഷണമൊത്ത ഉദാഹരണമാ ണിത്. വി മുരളീധരന്റെ രാജിക്കാര്യത്തിൽ എന്തുകൊണ്ട് യുഡിഎഫ് മൗനം പാലിക്കുന്നു. പ്രധാന പ്രതികൾക്ക് കസ്റ്റംസ് കേസിൽ ജാമ്യം കിട്ടുന്നു. കേന്ദ്രത്തിന്റെയും ഉന്നതരുടേയും ഇടപെടലില്ലാത്തെ എങ്ങനെ ജാമ്യം കിട്ടുമെന്ന് റഹീം ചോദിച്ചു. അന്വേഷണത്തെ ആദ്യം മുതൽ അട്ടിമറിക്കാൻ വി മുരളീധരൻ ശ്രമിക്കുകയാണ്. ഒരു നിമിഷം പോലും വൈകാതെ മുരളീധരൻ രാജിവെക്കണമെന്നും റഹീം വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP