Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണം; മുഖ്യമന്ത്രിയെ ട്രോളി വി ടി ബൽറാം എംഎൽഎ

പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണം; മുഖ്യമന്ത്രിയെ ട്രോളി വി ടി ബൽറാം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം എംഎൽഎ. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകാതിരിക്കാൻ പിണറായി വിജയൻ പറയുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി ടി ബൽറാമിന്റെ പരിഹാസം. മാസ് മറുപടി. ചോദ്യകർത്താവ് കണ്ടം വഴി ഓടി. പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണം. ബിജിഎം- വി ടി ഫേസ് ബുക്കിൽ കുറിച്ചു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വ്യക്തത ഇല്ലാത്തിനാൽ ചോദിക്കുന്നു എന്ന മുഖവുരയോടെയായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളെയും ക്രമക്കേടുകളെയും സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. നേരത്തേ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നത് പരിശോധിക്കട്ടെ, ആ ഘട്ടത്തിലെത്തുമ്പോൾ പറയാം എന്നായിരുന്നു എന്നും മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. ആരാണ് അത് പരിശോധിക്കേണ്ടത് എന്നും ഏത് ഘട്ടം എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കണമെന്നുമായിരുന്നു മാധ്യമപ്രവർത്തക ആവശ്യപ്പെട്ടത്.

എന്നാൽ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി വിചിത്രമായിരുന്നു. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞു, ഒരാൾ തന്നെ എല്ലാ ചോദ്യങ്ങളും ചോദിച്ചുകൊണ്ടിരുന്നാൽ ഞാൻ മറുപടി പറയില്ലാന്ന്- പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ വീഡിയോ സഹിതമാണ് വി ടി ബൽറാമിന്റെ പോസ്റ്റ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP