Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിവായി ലഹരിമരുന്ന് ഉപയോ​ഗിക്കാൻ പണം കണ്ടെത്തിയത് ലഹരിമരുന്ന് കച്ചവടത്തിലൂടെ; നൃത്തസംവിധായകനും സുഹൃത്തും അറസ്റ്റിലായത് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി

പതിവായി ലഹരിമരുന്ന് ഉപയോ​ഗിക്കാൻ പണം കണ്ടെത്തിയത് ലഹരിമരുന്ന് കച്ചവടത്തിലൂടെ; നൃത്തസംവിധായകനും സുഹൃത്തും അറസ്റ്റിലായത് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: ലഹരിമരുന്നുമായി നൃത്തസംവിധായകനും സുഹൃത്തും പിടിയിൽ. റിയാലിറ്റി ഷോ താരവും നൃത്ത സംവിധായകനുമായ കിഷോർ അമൻ ഷെട്ടി(30), സുഹൃത്ത് അഖീൽ നൗഷീൽ(28) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു സിറ്റി പൊലീസ് ശനിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. ലഹരിമരുന്നുകളും പിടിച്ചെടുത്തു. ഇരുവരും ചേർന്ന് ലഹരിമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്.

ഹിന്ദിയിലെയും കന്നഡയിലെയും റിയാലിറ്റി ഷോകളിലൂടെയാണ് കിഷോർ നൃത്തരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. എബിസിഡി എന്ന ഹിന്ദി ചിത്രത്തിലും ഇയാൾ പ്രവർത്തിച്ചിരുന്നു. ദുബായിൽ സെയിൽസ് ഓഫീസറായി ജോലിചെയ്തിരുന്ന അഖീൽ നൗഷീൽ ഒരു വർഷം മുമ്പാണ് തിരികെ എത്തിയത്.

പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന പ്രതികൾ നഗരത്തിൽ ലഹരിമരുന്ന് വിൽപ്പനയും നടത്തിയിരുന്നു. മുംബൈയിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ടെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ വികാഷ് കുമാർ വികാഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP