Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരോപണങ്ങളെ പ്രതിരോധിക്കാൻ ഖുർആനെ ഉപയോഗിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം; സംസ്ഥാന സർക്കാരിന് ശബരിമലയിൽ നേരിട്ടതിനെക്കാൾ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

ആരോപണങ്ങളെ പ്രതിരോധിക്കാൻ ഖുർആനെ ഉപയോഗിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം; സംസ്ഥാന സർക്കാരിന് ശബരിമലയിൽ നേരിട്ടതിനെക്കാൾ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഖുർആനെ മറയാക്കി പ്രസ്താവനകൾ നടത്തുന്നതിലൂടെ സംസ്ഥാന സർക്കാരിന് ശബരിമലയിൽ നേരിട്ടതിനെക്കാൾ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. മതമൗലിക വാദികൾ പോലും പറയാത്ത വർഗീയതയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും സ്വർണ്ണക്കടത്ത് കേസിൽ നിന്നും മയക്കു മരുന്നു കേസിൽ നിന്നും രക്ഷപ്പെടാനുമുള്ള പ്രസ്താവനകളാണ് ഇപ്പോൾ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന് നേരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ഖുർആനെ ഉപയോഗിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ തീക്കൊള്ളിക്കൊണ്ട് തലചൊറിയാൻ ശ്രമിച്ചാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

ബെംഗളൂരുവിൽ നിന്നുള്ള ബിജെപി എംപിയാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ സ്വർണക്കടത്ത് കേസിനെ സംബന്ധിച്ച് സംസാരിച്ചതെന്നും അതിനാലാണ് തങ്ങൾ മിണ്ടാതിരുന്നതെന്നും എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു. സ്വന്തംനിലയിൽ കാര്യം അവതരിപ്പിക്കാൻ കോൺഗ്രസ് എംപിമാർക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിനെ ഖുർആന്റെ മറപിടിച്ച് എതിർക്കുമ്പോൾ അത് ബിജെപിക്ക് വളരാനുള്ള അവസരമൊരുക്കും. കോൺഗ്രസ് തകർന്നാലും ബിജെപി ളർന്നാൽ പ്രശ്‌നമില്ലെന്നാണ് ഇടതുപക്ഷത്തിനുള്ളതെന്നും എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP