Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടപാടുകാർക്ക് ലഹരിമരുന്ന് എത്തിക്കാൻ ഉപയോ​ഗിച്ചതുകൊറിയർ സർവീസുകളെയും സർക്കാർ ബസ് ഡ്രൈവർമാരെയും; സായി ബാബയുടെ പ്രസാദമെന്ന പേരിൽ ബ്രൗൺഷുഗർ എത്തിച്ച് നൽകിയത് രാജ്യമെമ്പാടുമുള്ള ഇടപാടുകാർക്കും; 25കാരനെ അറസ്റ്റ് ചെയ്ത് ബെം​ഗളുരു പൊലീസ്

ഇടപാടുകാർക്ക് ലഹരിമരുന്ന് എത്തിക്കാൻ ഉപയോ​ഗിച്ചതുകൊറിയർ സർവീസുകളെയും സർക്കാർ ബസ് ഡ്രൈവർമാരെയും; സായി ബാബയുടെ പ്രസാദമെന്ന പേരിൽ ബ്രൗൺഷുഗർ എത്തിച്ച് നൽകിയത് രാജ്യമെമ്പാടുമുള്ള ഇടപാടുകാർക്കും; 25കാരനെ അറസ്റ്റ് ചെയ്ത് ബെം​ഗളുരു പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരിൽ മയക്കുമരുന്ന് വിതരണം ചെയ്ത യുവാവിനെ ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ വിക്രം ഖിലേരിയാണ് പിടിയിലായത്. ഇയാൾ ബ്രൗൺഷുഗർ വിതരണം ചെയ്തിരുന്നത് സായി ബാബയുടെ പ്രസാദമെന്ന പേരിലായിരുന്നു. സ്വകാര്യ കൊറിയർ സേവനങ്ങളും സർക്കാർ ബസിലെ ഡ്രൈവർമാരെയും ഉപയോ​ഗിച്ചാണ് ഇയാൾ ബ്രൗൺഷുഗർ എത്തിച്ചിരുന്നത്. പ്രസാദമെന്ന പേരിൽ അയക്കുന്നതിൽ കൊറിയർ സേവനങ്ങളോ ബസ് ഡ്രൈവർമാരോ സംശയിച്ചിരുന്നില്ല.

ഇയാളുടെ ലഹരി കച്ചവടം ലളിതമായിരുന്നു. മരുന്നുകൾ എൻ‌വലപ്പുകളിൽ പായ്ക്ക് ചെയ്ത് 'സായിബാബ പ്രസാദ്' എന്ന ലേബലൊട്ടിച്ചാണ് കൊറിയർ കമ്പനികളെയോ ബസ് ഡ്രൈവർമാരെയോ ഏൽപ്പിക്കുക. കൊറിയർ വഴിയോ സർക്കാർ ബസ് ഡ്രൈവർമാർ വഴിയോ ഉപഭോക്താക്കൾക്ക് പാക്കേജുകൾ ലഭിക്കും. ഇയാളുടെ ഇടപാടുകാർ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നു എന്നാണ് പൊലീസ് കരുതുന്നത്.

ഡെലിവറി ഏജന്റുമാർ വിതരണം ചെയ്യുന്ന പാക്കേജിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന വിക്രം ഖിലേരിയുടെ പ്രധാന വിതരണക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഹുബാലി, ബെല്ലാരി, ഹാസൻ, വിജയപുര കൂടാതെ തമിഴ്‌നാട്ടിലും ഇയാളിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന കൊറിയർ ജീവനക്കാർക്ക് ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകൾ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP